Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കിൽ കറങ്ങി ദുൽഖർ

dq-bike-trip Dulquer Salmaan

എല്ലാം തികഞ്ഞൊരു ബൈക്ക് പ്രേമിയാണ് ദുൽഖർ സൽമാൻ. ബൈക്കിൽ ട്രിപ്പടിക്കാൻ കിട്ടുന്ന അവസങ്ങളൊന്നും ഡിക്യൂ പാഴാക്കാറില്ല. നേരത്തെ തന്റെ പുതിയ ബിഎംഡബ്ല്യു ആർ 1200 ജിഎസ് ബൈക്കിൽ ബാംഗ്ലൂരിൽനിന്ന് ബന്ദിപ്പൂർ‌, മുതുമല, കൂനൂർ വഴിയൊരു യാത്ര നടത്തിയ താരം ഇത്തവണത്തെ യാത്ര കൊച്ചിയിലൂടെയാണ്, കൂട്ടിനായി ഡിജെയും നടനുമായ ശേഖർ മേനോനും ഫോട്ടോഗ്രാഫർ ഷാനിയും സംഘവും.

dq-bike-trip-1 Sekhar Menon

കൊച്ചിയിലെ രാത്രിസഞ്ചാരത്തിലെ ചിത്രങ്ങൾ താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ശേഖർ മേനോൻ അടുത്തിടെ ട്രയംഫ് ബോൺവില്ല സ്വന്തമാക്കിയിരുന്നു. ബോൺവില്ലയും ബിഎംഡബ്ല്യു ആർ 1200 ജിഎസും കൂടാതെ സ്റ്റീവ് മെക്യൂനിനുള്ള ആദരവായി ‍ഡിക്യു മോഡിഫൈ ചെയ്ത ബോൺവില്ലയും റൈഡിനുണ്ടായിരുന്നു.

dq-bike-trip-2 Dulquer Salmaan & Sekhar Menon

കഴിഞ്ഞ ദിവസം ദുൽഖറിന്റെ എസ്എൽഎസ് എഎംജിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മെഴ്സിഡസ് ബെൻസിന്റെ സ്പോർട്സ് കാർ എസ്എൽഎസ് എഎംജി ദുൽഖർ സ്വന്തമാക്കിയിട്ട് ഒരു വർഷമായെങ്കിലും കേരളത്തിലെത്തിക്കുന്നത് അടുത്തിടെയാണ്. ഇവയെ കൂടാതെ മിനി കൂപ്പർ കൺട്രിമാൻ, ബിഎംഡബ്ല്യു, പജേറോ സ്പോർട്ട്, ലാൻഡ് ക്രൂസർ‌ തുടങ്ങി നിരവധി ലക്ഷ്വറി വാഹനങ്ങൾ‌ ഡിക്യൂവിന്റെ ഗാരേജിലുണ്ട്. 

Your Rating: