Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് സി എ വാഹന പരിശോധനാ ക്യാംപ് തുടങ്ങി

Fiat Check Camp

ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വാഹന പരിശോധനാ ക്യാംപുകൾക്കു തുടക്കമായി. എല്ലാ സംസ്ഥാനത്തെയും എക്സ്ക്ലൂസീവ് ഡീലർഷിപ്പുകളിൽ ആരംഭിച്ച ക്യാംപ് 10 വരെ തുടരും.

ഇന്ത്യയിലെ കാർ ഉടമകളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മെക്കാനിക്കൽ വിഭാഗത്തിലെ അറ്റകുറ്റപ്പണികൾക്കു ലേബർ നിരക്കിൽ 10% ഇളവും എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്; കൂടാതെ സൗജന്യ ടോപ് വാഷും ലഭ്യമാണ്. ഇതോടൊപ്പം ആംബിയന്റ്, ഗോസ്റ്റ് ലൈറ്റുകൾക്ക് എഫ് സി എ ഇന്ത്യ വിലക്കിഴിവും നൽകുന്നുണ്ട്; യഥാക്രമം 1250, 1460 രൂപ വിലയുള്ള ലാംപുകൾ 990 രൂപയ്ക്കാണു പരിശോധനാ ക്യാംപിൽ ലഭിക്കുക. ക്യാംപുകളുടെ വിശദാംശങ്ങൾ നിലവിലുള്ള വാഹന ഉടമകളെ എസ് എം എസും ഇ മെയിലും വഴി അറിയിക്കാനും എഫ് സി എ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെയും കമ്പനി ക്യാംപ് സംബന്ധിച്ച വിവരം ലഭ്യമാക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം എഫ് സി എ ഏറെ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.