Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും വില കൂട്ടി, ഫിയറ്റ് കുറച്ചു

linea-test-drive-9 Linea

രാജ്യത്തെ വിവിധ വാഹന നിർമാതാക്കൾ ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ വില കുറച്ച് വാഹന ലോകത്തെ ‍ഞെട്ടിച്ചിരിക്കുകയാണ് ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫീയറ്റ്. വിവിധ മോഡലുകളിലായി ഏകദേശം 30000 മുതൽ 78000 രൂപ വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്.

ലീനിയ, പുന്തോ ഇവോ കാറുകളുടെ വില 7.3% വരെ കുറച്ചു. 7.82 ലക്ഷം രൂപ മുതൽ 10.76 ലക്ഷം വരെ വിലയുണ്ടായിരുന്ന ലീനിയ 7.3% വില കുറച്ചതോടെ 7.25 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ വിലയിൽ ലഭിക്കും. പുന്തോ ശ്രേണിക്ക് 7% വില കുറച്ചു. 5.85 ലക്ഷം – 7.92 ലക്ഷം ആയിരുന്നത് 5.45 ലക്ഷം – 7.55 ലക്ഷം രൂപ ആയി. ഇതോടെ ഫിയറ്റിന്റെ എല്ലാ കാറുകൾക്കും ഡൽഹി ഷോറൂം വില 10 ലക്ഷം രൂപയിൽ താഴെയായെന്നു ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് ഇന്ത്യ മേധാവി കെവിൻ ഫ്ലിൻ പറഞ്ഞു. ജീപ്പ് ബ്രാൻഡ് എസ്‌യുവികൾ കൂടി വിലണിയിലെത്തിച്ച് ഇന്ത്യയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണു കമ്പനി.
 

Your Rating: