Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാല പൂർവ പരിശോധനയുമായി ഫിയറ്റ്

fiat-grande-punto1

മഴക്കാലത്തിനു മുന്നോടിയായാ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൈൽസ്(എഫ് സി എ) ഇന്ത്യ സംഘടിപ്പിക്കുന്ന പരിശോധനാ ക്യാംപിനു തുടക്കമായി. രാജ്യവ്യാപകമായി കമ്പനി നടത്തുന്ന പ്രീ മൺസൂൺ പരിശോധനാക്യാംപ് 26 വരെ തുടരും. മഴക്കാലത്തു ‘ഫിയറ്റ്’ വാഹനങ്ങളുടെ മികച്ച പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു കമ്പനി വിപുലമായ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നത്.അംഗീകൃത സർവീസ് സെന്ററുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാംപുകളിൽ തിരഞ്ഞെടുത്ത സ്പെയർ പാർട്സിന് 10% വിലക്കിഴിവും എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഡി ഷോപ്പുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കൊഴികെ ലേബർ നിരക്കിൽ 15% ഇളവും ലഭ്യമാണ്.

വാക്സ് കോട്ടിങ്, ആന്റി റസ്റ്റ് ട്രീറ്റ്മെന്റ്, അപ്ഹോൾസ്ട്രി ക്ലീനിങ് തുടങ്ങിയ മൂല്യവർധിത സേവനങ്ങളുടെ നിരക്കിൽ 20% ഇളവും ഫുൾ കാർ വാഷിന് 50% ഇളവും കമ്പനി ഉറപ്പു നൽകുന്നു. ക്യാംപിലെത്തുന്ന വാഹനങ്ങൾ സമഗ്രമായി പരിശോധിനിക്കുന്നതിനൊപ്പം അകത്തളം സൗജന്യമായി വൃത്തിയാക്കി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.  ഇന്ത്യയിലെ വാഹന ഉടമകൾക്ക് വിശ്വസനീയ വിൽപ്പനാന്തര സേവനം ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ വിശദീകരിച്ചു. ഈ വിപണിയോടുള്ള പ്രതിബദ്ധത വാഹന ഉടമകളെ ബോധ്യപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണു വിപുലമായ പ്രീ മൺസൂൺ പരിശോധന ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Your Rating: