Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ നിരക്കിൽ എയർ ഇന്ത്യയിൽ പറക്കാം

The-Kochi-bound-Air-India-f

രാജധാനി എക്സ്പ്രസ് ട്രയിനിന്റെ സെക്കൻഡ് എസിയുടെ യാത്രാ നിരക്കിൽ എയർ ഇന്ത്യയിൽ പറക്കാം. നേരത്തെ രാജധാനി സ്കീം നിലവിലുണ്ടായിരുന്ന ഡല്‍ഹി-മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-ബെംഗളൂരു റൂട്ടുകളെ കൂടാതെ ഡൽ‌ഹി-റാഞ്ചി, ഡൽഹി-അഹമ്മദാബാദ്, ഡൽഹി-ഗോവ, ഡൽഹി ഭുവനേശ്വർ‌, ഡൽ‌ഹി-പാറ്റ്ന, ഡൽഹി-റായ്പൂർ തുടങ്ങിയ റൂട്ടുകളിലേയ്ക്കും രാജധാനി സ്കീം വ്യാപിപ്പിച്ചു എന്നാണ് എയർ ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ റൂട്ടുകളിൽ 2270 രൂപ മുതൽ 4095 രൂപ വരെയാണ് എയർഇന്ത്യ ടിക്കറ്റ് നിരക്ക്.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഒഴിഞ്ഞ സീറ്റുകളുമായി വിമാനം പറക്കുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരും പദ്ധതിയുമായി എയർ‌ഇന്ത്യ എത്തിയിരിക്കുന്നത്. കൂടുതൽ യാത്രക്കാരെ ഈ പദ്ധതി വഴി ആകർ‌ഷിക്കാം എന്നാണ് എയർഇന്ത്യ പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ തീരുമാനത്തോടെ സ്വകാര്യ വിമാന കമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും. പല വിമാനകമ്പനികളും സാധാരണ നിരക്കിന്റെ രണ്ടോ മൂന്നോ ഇരട്ടി നിരക്കാണ് നിലവിൽ ഈടാക്കുന്നത്.