Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കും കാര്‍ വിപണിയില്‍, വില 3.5 കോടി രൂപ

flying-car PAL-V Liberty

മനുഷ്യന്റെ ഗതാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവയാണ് ആകാശത്തും ഭൂമിയിലും ഒരുപോലെ സഞ്ചരിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍. പറക്കുംകാറുകളുടെ പ്രൊട്ടോടൈപ്പുകള്‍ പരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയൊന്നും യാഥാര്‍ത്ഥ്യമായിരുന്നില്ല. ഇപ്പോഴിതാ ഡച്ച് കമ്പനിയായ പി എ എല്‍ വിയുടെ 'പറക്കും കാര്‍' വിപണിയിലേക്ക് എത്തുന്നു. പാല്‍-വിയുടെ രണ്ടു മോഡലുകളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. അതില്‍ ആദ്യം പുറത്തിറങ്ങുന്ന പാല്‍-വി ലിബര്‍ട്ടി പൈനിയര്‍ എഡിഷന് 499000 യൂറോയാണ് വില (ഏകദേശം 3.5 കോടി രൂപ).

flying-car-1 PAL-V Liberty

പാല്‍-വി ലിബര്‍ട്ടിയുടെ 90 യൂണിറ്റുകളാണ് കമ്പനി തുടക്കത്തില്‍ വില്‍ക്കുക. അതിന് ശേഷമാണ് രണ്ടാമത്തെ മോഡലായ ലിബര്‍ട്ടി സ്‌പോര്‍ട് പുറത്തിറക്കുക. 299000 യൂറോയാണ് (ഏകദേശം 2.1 കോടിരൂപ) ലിബര്‍ട്ടി സ്‌പോര്‍ട്ടിന്റെ വില. ഹെലികോപ്റ്ററിനെ ആധാരമാക്കി നിര്‍മിച്ചിരിക്കുന്ന ലിബര്‍ട്ടിക്ക് നില്‍ക്കുന്നിടത്തുനിന്ന് പറന്നുയരാനുള്ള കഴിവുണ്ട്. മുന്നു ചക്രമുള്ള ഈ പറക്കുംകാറില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുക. 

PAL-V Launches the PAL-V Liberty

റോഡില്‍ ഓടിക്കുമ്പോള്‍ 99 ബിഎച്ച്പി പരമാവധി കരുത്ത് പകരുന്ന എന്‍ജിന്റെ പരമാവധി വേഗത ഏകദേശം 160 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാന്‍ 9 സെക്കന്റുകള്‍ മാത്രം മതി. പറക്കുമ്പോള്‍ പരമാവധി 197 ബിഎച്ച്പി വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന എന്‍ജിനാണ് ഈ പറക്കും കാറില്‍. 3500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ ആകാശത്തെ കൂടിയ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി പറക്കും കാറിന്റെ ആദ്യ മോഡല്‍ ഉപഭോക്താവിന്റെ കയ്യില്‍ എത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.