Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ വി സാങ്കേതികവിദ്യ പങ്കിടാനൊരുങ്ങി ഫോഡ്

Ford Focus Electric

സ്വയം വികസിപ്പിച്ചെടുത്ത വൈദ്യുത വാഹന(ഇ വി) സാങ്കേതിക വിദ്യകൾ മറ്റു കമ്പനികളുമായി പങ്കിടാൻ സന്നദ്ധരാണെന്നു യു എസ് നിർമാതാക്കളായ ഫോഡ്. ഈ മേഖലയിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകാൻ ലക്ഷ്യമിട്ടാണു ഫോഡിന്റെ തീരുമാനം. അതേസമയം കമ്പനി വികസിപ്പിച്ച ഇ വി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരോടു നിശ്ചിത ഫീസ് ഈടാക്കുമെന്നും ഫോഡ് വ്യക്തമാക്കി.

നിലവിൽ ഇ വി സാങ്കേതികവിദ്യയിൽ 650 പകർപ്പവകാശമാണു ഫോഡിന്റെ പക്കലുള്ളത്. കൂടാതെ ഈ രംഗത്തു പേറ്റന്റിനായി ആയിരത്തോളം അപേക്ഷകളും കമ്പനി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാത്രം ഇ വി സാങ്കേതികവിദ്യ വിഭാഗത്തിൽ നാനൂറോളം പേറ്റന്റ് അപേക്ഷകൾ ഫോഡ് സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫോഡ് സമർപ്പിച്ച പേറ്റന്റ് അപേക്ഷകളിൽ 20 ശതമാനത്തോളം ഇ വി വിഭാഗത്തിലുള്ളവയായിരുന്നു. പോരെങ്കിൽ ഇക്കൊല്ലം ഇ വി മേഖലയിലെ ഗവേഷണം ഊർജിതമാക്കാൻ ഇരുനൂറോളം എൻജിനീയർമാരെ ജോലിക്കെടുക്കാനും ഫോഡിനു പദ്ധതിയുണ്ട്.

ഇപ്പോൾ ആറ് സങ്കര ഇന്ധന/ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളാണു ഫോഡിന്റെ മോഡൽ ശ്രേണിയിലുള്ളത്: ഫോഡ് ‘ഫോക്കസ് ഇലക്ട്രിക്’, ‘ഫ്യൂഷൻ ഹൈബ്രിഡ്’, ‘ഫ്യൂഷൻ എനർജി പ്ലഗ് ഇൻ ഹൈബ്രിഡ്’, ‘സി — മാക്സ് ഹൈബ്രിഡ്’, ‘സി മാക്സ് എനർജി പ്ലഗ് ഇൻ ഹൈബ്രിഡ്’, ലിങ്കൺ ‘എം കെ സെഡ് ഹൈബ്രിഡ്’ എന്നിവ.

ഇ വി വിഭാഗത്തിൽ ഫോഡിന്റെ പക്കലുള്ള പേറ്റന്റുകൾ ആവശ്യമുള്ളവർ ടെക്നോളജി കൊമേഴ്സ്യലൈസേഷൻ ആൻഡ് ലൈസൻസിങ് ഓഫിസിനെ സമീപിക്കണമെന്നാണു ഫോഡിന്റെ നിർദേശം. ഇതിനു പുറമെ വിവിധ വാഹന നിർമാതാക്കൾക്കു സഹകരിച്ചു പ്രവർത്തിക്കാനായി തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമായ ഓട്ടോഹാർവെസ്റ്റ് മുഖേനയും ഫോഡ് ഇ വി പേറ്റന്റുകൾ ലഭ്യമാക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.