Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൺസൂൺ ക്യാംപുമായി ഫോഡ് ഇന്ത്യ

ford-figo-aspire-Body-Full-.jpg.image.784.410

മഴക്കാലം പ്രമാണിച്ച് യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന സർവീസ് ക്യാംപുകൾക്കു തുടക്കമായി. രാജ്യത്തെ 209 നഗരങ്ങളിലെ 376 വിൽപ്പനശാലകൾ കേന്ദ്രീകരിച്ചുള്ള സർവീസ് ക്യാംപുകൾക്ക് ഘട്ടം ഘട്ടമായാണു തുടക്കമാവുകയെന്നും കമ്പനി അറിയിച്ചു. കടുത്ത വേനൽചൂടിന് ശമനമിട്ടു മഴ എത്തുന്നതോടെ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും വാരിക്കുഴികളുമെല്ലാം ഇന്ത്യൻ നിരത്തുകളിൽ പതിവാകും. മഴ കനക്കുന്നതോടെ ഇവയൊക്കെ വ്യക്തമായി കാണുകയും ബുദ്ധിമുട്ടാവും. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ വാഹന ഉടമകളെ സഹായിക്കാൻ ലക്ഷ്യമിട്ടാണു വർഷം തോറുമുള്ള മഴക്കാല ക്യാംപുകൾ സംഘടിപ്പിക്കുന്നതെന്നു ഫോഡ് ഇന്ത്യ വിശദീകരിച്ചു.

ഇന്ത്യൻ ഇടപാടുകാരുടെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായാണു ഫോഡ് മൺസൂൺ ക്യാംപുകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. തോരാത്ത മഴയിലും ഫോഡ് വാഹനങ്ങൾ അനസ്യൂത പ്രയാണം തുടരുന്നെന്ന് ഉറപ്പാക്കാനവും കമ്പനിയുടെ വിദഗ്ധ ടെക്നീഷ്യൻമാരുടെ ശ്രമമെന്നും ഫോഡ് ഇന്ത്യ വൈസ് പ്രസിഡന്റ് (കസ്റ്റമർ സർവീസ് ഓപ്പറേഷൻസ്) എൻ പ്രഭു അറിയിച്ചു.

വാഹന പരിശോധനയ്ക്കു പുറമെ ഒട്ടേറെ സൗകര്യങ്ങളും സേവനങ്ങളും സർവീസ് ക്യാംപുകളിൽ ഫോഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ ബോഡി വാഷ്, ചെക്ക് അപ് എന്നിവയ്ക്കു പുറമെ ഓയിൽ ഫിൽറ്റർ, വൈപ്പർ ബ്ലേഡ്, ഇൻസർട്ട് എന്നിവയ്ക്ക് 50% ഇളവും ക്യാംപിൽ ലഭിക്കും. ബാറ്ററിയുടെ വിലയിൽ 1,000 രൂപയാണ് ഇളവ്. ബ്രേക്ക് പാഡ്, ഷോക് അബ്സോബർ എന്നിവയ്ക്കും 10% വിലക്കിഴിവുണ്ട്.
 

Your Rating: