Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ ശാല: മൊത്തം ഉൽപ്പാദനം 10 ലക്ഷമായെന്നു ഫോഡ്

Ford

ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിലെ ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റിലെത്തിയെന്നു ഫോഡ് ഇന്ത്യ. ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്ന കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്’ ആണ് ചെന്നൈ അസംബ്ലി ലൈനിൽ നിന്നുള്ള ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്. 

ഇന്ത്യയിലെ വാഹന നിർമാണത്തിനു കമ്പനി തുടക്കമിട്ടത് ചെന്നൈയിൽ നിന്നാണെന്ന് ഫോഡ് ചെന്നൈ വെഹിക്കിൾ അസംബ്ലി ആൻഡ് എൻജിൻ പ്ലാന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാനുഫാക്ചറിങ്) ബാലസുന്ദരം രാധാകൃഷ്ണൻ അനുസ്മരിച്ചു. കടന്നു പോയ വർഷങ്ങൾക്കിടെ ഫോഡിന്റെ ആഗോള നിർമാണ കേന്ദ്രമായി ചെന്നൈ പ്ലാന്റ് വളർന്നിട്ടുണ്ട്. ഗുണമേന്മയിൽആഗോള നിലവാരം ഉറപ്പാക്കുന്നതിനൊപ്പം മലിനീകരണം ഗണ്യമായി കുറയ്ക്കാനും ശാലയ്ക്കായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചെന്നൈ ശാലയിലെ വാഹന — എൻജിൻ ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് പിന്നിടുമ്പോൾ ഇവിടെ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവക്കാരുടെ ആത്മാർഥയുടെയും പ്രതിബദ്ധതയുടെയും പ്രതിഫിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദേശം 100 കോടി ഡോളർ(6,500 കോടിയോളം രൂപ) ചെലവിൽ സ്ഥാപിച്ച മാരൈമലൈനഗർ ശാലയിൽ നിന്ന് 1999ലാണു ഫോഡ് ഇന്ത്യ വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഉൽപ്പാദനം ആരംഭിച്ചത്. ‘ഇകോസ്പോർട്ടി’നു പുറമെ ‘ഫിയസ്റ്റ്’യും ‘എൻഡേവറും’ ഫോഡ് ഈ ശാലയിൽ നിർമിക്കുന്നുണ്ട്.

വാഹനങ്ങൾക്കു പുറമെ 2008 മുതൽ എൻജിൻ അസംബ്ലി പ്ലാന്റും ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയം പെട്രോൾ, ഡീസൽ എൻജിനുകളുടെ നിർമാണം സാധ്യമാക്കുന്ന സിംഗിൾ ഫ്ളെക്സിബിൾ ലൈനാണു ചെന്നൈയിലേത്. പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങളും 3.40 ലക്ഷത്തോളം എൻജിനുകളുമാണു ചെന്നൈ ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി. പ്രാദേശിക വിപണിക്കു പുറമെ നാൽപതോളം വിദേശ രാജ്യങ്ങളിലും ഫോഡ് ചെന്നൈയിൽ നിർമിച്ച വാഹനങ്ങൾ വിൽക്കുന്നുണ്ട്. ആസിയാൻ മേഖലയ്ക്കു പുറമെ യൂറോപ്പിലേക്കും മധ്യ പൂർവ ദേശത്തേക്കും ആഫ്രിക്കയിലേക്കുമൊക്കെ ഫോഡ് ഇന്ത്യൻ നിർമിത മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.