Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എം 4.73 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

GM

ബ്രേക്ക് പെഡലുകൾ പ്രവർത്തനരഹിതമാവാനുള്ള സാധ്യത മുൻനിർത്തി യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് (ജി എം) 4.73 ലക്ഷത്തോളം പിക് അപ് ട്രക്കുകളും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും തിരിച്ചുവിളിക്കുന്നു. തകരാറുള്ള നട്ടിന്റെ സാന്നിധ്യമാണു ബ്രേക്ക് പെഡലുകളെ പ്രവർത്തനരഹിതമാക്കുന്നതെന്നാണു കമ്പനിയുടെ കണ്ടെത്തൽ. 2015 — 16 മോഡലിൽപെട്ട ‘ഷെവർലെ സിൽവറാഡൊ എച്ച് ഡി’, ‘ജി എം സി സിയറ എച്ച് ഡി’, പൊലീസ് സേനയിൽ സേവനത്തിലുള്ള ‘ഷെവർലെ ടഹോ’ വാഹനങ്ങൾക്കാണു പരിശോധന വേണ്ടിവരിക. തിരിച്ചുവിളിക്കുന്നവയിൽ 4,26,573 വാഹനങ്ങൾ യു എസിലും 46,837 എണ്ണം കാനഡയിലും വിറ്റവയാണ്.

ബ്രേക്ക് പെഡലിന്റെ പിവട്ട് നട്ട് ഇളകാനുള്ള സാധ്യതയാണു ജി എം കണ്ടെത്തിയത്; ഇതോടെ ബ്രേക്ക് പെഡലിന്റെ മുറുക്കും നഷ്ടപ്പെടാനും ക്രമേണ പ്രവർത്തനരഹിതമാവാനും സാധ്യതയുണ്ടത്രെ. എന്നാൽ ഈ തകരാർ മൂലം അപകടം സംഭവിച്ചതായോ ആർക്കെങ്കിലും പരുക്കേറ്റതായോ വിവരമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്നു നിർമാണവേളയിൽ തന്നെ ഈ പിഴവ് പരിഹരിക്കാൻ കമ്പനി നടപടി സ്വീകരിച്ചിരുന്നു. തിരിച്ചുവിളിക്കുന്ന വാഹനങ്ങളിൽ നട്ട് ഇളകിയ നിലയിലാണോ എന്നു പരിശോധിക്കാനാണു ഡീലർമാർക്കുള്ള നിർദേശം. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിലെ തകരാറുള്ള നട്ടുകൾ പ്രത്യേകതരം പശ ഉപയോഗിച്ച് ഉറപ്പിച്ചു നൽകാനാണു ജി എമ്മിന്റെ തീരുമാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.