Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപിസുന്ദറിന്റെ ഔഡി

gopi-sunder-audi-q7

മലയാളത്തിൽ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. നിരവധി സുപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി ഔഡി കാറുകളുടെ ആരാധകനാണ്. ഔഡിയുടെ ലക്ഷ്വറി സെഡാൻ സ്വന്തമായുണ്ടായിരുന്ന സംഗീത സംവിധായകന്റെ ഏറ്റവും പുതിയ വാഹനമാണ് ഔഡി ക്യൂ7. താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഔഡിയുടെ ലക്ഷ്വറി എസ് യു വി സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചത്. നേരത്തെ സിനിമ താരങ്ങളായ സുരേഷ് ഗോപിയും, അസിഫ് അലിയും ലക്ഷ്വറി എസ് യു വി ക്യൂ 7 സ്വന്തമാക്കിയിരുന്നു.

audi-q7 Audi Q7

ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി.

Your Rating: