Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതനോൾ വില രാജ്യാന്തര നിലവാരത്തിലാക്കാൻ നീക്കം

fuel

പെട്രോളിനൊപ്പം കലർത്താനുള്ള എതനോളിനു നൽകുന്ന വിലയെ രാജ്യാന്തര നിലവാരവുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങൾ പരിഗണിക്കാതെ, സ്ഥിരം വില നിലവാരത്തിലാണ് പെട്രോളിൽ കലർത്താനുള്ള എതനോൾ വാങ്ങുന്നത്. ഇതിനു പകരം വിപണിയിലെ ചാഞ്ചാട്ടം കൂടി പരിഗണിച്ച് ചലനാത്മകമായ നിരക്കുകളിൽ എതനോൾ വാങ്ങാനുള്ള സാധ്യതയാണു പരിഗണനയിലുള്ളതെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി.

കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് 2014 ഡിസംബർ മുതൽ ലീറ്ററിന് 48.50 — 49.50 രൂപ വില നിലവാരത്തിലാണു പൊതു മേഖല എണ്ണ കമ്പനികൾ പഞ്ചസാര മില്ലുകളിൽ നിന്ന് പെട്രോളിൽ കലർത്താനായി എതനോൾ വാങ്ങുന്നത്. നിലവിൽ പെട്രോൾ ഉൽപ്പാദിപ്പിക്കാനുള്ള ചെലവിനെ അപേക്ഷിച്ച് 20 ശതമാനത്തോളമാണിത്. നിലവിൽ പെട്രോളിനൊപ്പം കരിമ്പിൽ നിന്ന് ഉൽപ്പാദിപ്പിച്ച എതനോളം 10% വരെയാണു കലർത്തുന്നത്. കരിമ്പ് ഉൽപ്പാദകരായ ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ബിഹാർ, രഹിയാന, ഡൽഹി സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ എതനോൾ കലർത്തിയ പെട്രോൾ വിൽപ്പനയ്ക്കെത്തുന്നത്. മറ്റു സ്ഥലങ്ങളിൽ അഞ്ചു ശതമാനം എതനോൾ കലർന്ന പെട്രോളാണു വിൽക്കുന്നത്. ഇതിനു പുറമെ ഭക്ഷ്യേതര എണ്ണ കലർത്തിയ ബയോ ഡീസലും പൊതു മേഖല എണ്ണ കമ്പനികൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഇക്കൊല്ലം ഡീസലിൽ കലർത്താനായി 11 കോടി ലീറ്റർ ഭക്ഷ്യേതര എണ്ണ വാങ്ങാൻ കരാറായെന്നും പ്രധാൻ അറിയിച്ചു.

ഇന്ത്യയുടെ ഇന്ധന ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തിൽ എതനോളിന്റെയും ബയോ ഡീസലിന്റെയും വിപണി ഇപ്പോഴത്തെ 6,500 കോടി രൂപയിൽ നിന്ന് ഏതാനും വർഷത്തിനകം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വിൽപ്പനയിൽ അഞ്ചോ ആറോ ശതമാനം വളർച്ച രേഖപ്പെടുത്തിയാൽ തന്നെ 2022നകം 23,000 കോടി രൂപ മൂല്യമുള്ള 450 കോടി ലീറ്റർ എതനോളും 27,000 കോടി ലീറ്റർ വില മതിക്കുന്ന 675 കോടി ലീറ്റർ ബയോ ഡീസലും വേണ്ടി വരുമെന്നാണു കണക്ക്. 2014 — 15, 2015 — 16 സാമ്പത്തിക വർഷങ്ങളിൽ വിൽപ്പനയിൽ കൈവരിച്ച വളർച്ച 11 — 12% ആണെന്നിരിക്കെ യഥാർഥ ആവശ്യം ഇതിലുമേറെയാവുമെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാനായി 2003 മുതലാണ് കരിമ്പിൽ നിന്നുള്ള എതനോൾ കലർത്തുന്ന പദ്ധതിക്കു തുടക്കമായത്. കരിമ്പ് കർഷകർക്കു ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി പക്ഷേ 2004ൽ ഭരണമാറ്റത്തോടെ മന്ദഗതിയിലായി.

Your Rating: