Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിശ്രീ അശോകന്റെ യാത്ര ഇനി ബിഎംഡബ്ല്യുവിൽ

harisre-ashokan

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മിമിക്രി താരമായെത്തി മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത നടൻ ഹരിശ്രീ അശോകന്റെ യാത്ര ഇനി ബിഎംഡബ്ല്യു എക്സ് ത്രീയിൽ. താരം തന്നെ ഫെയ്സ്ബുക്കിലൂടെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രവും ഹരിശ്രീ അശോകൻ പങ്കുവെച്ചിട്ടുണ്ട്.

ജർമ്മൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി ക്രോസ്ഓവറാണ് എക്സ്ത്രീ. ഡീസൽ എൻജിൻ മാത്രമുള്ള എക്സ് ത്രീയുടെ മൂന്നു വകഭേദങ്ങളാണ് വിപിണിയിലുള്ളത്. 1995 സിസി എൻജിനാണ് എക്സ്ത്രീക്ക് കരുത്തു പകരുന്നത്. 4000 ആർപിഎമ്മിൽ 190 എച്ച്പി കരുത്തും 1750 - 2500 ആർപിഎമ്മിൽ 400 എൻഎം ടോർക്കും നൽക്കും ഈ എൻജിൻ. ‍പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ 8.1 സെക്കന്റ് മാത്രം മതി ഈ കരുത്തൻ എസ് യു വിക്ക്. ഏകദേശം 47.75 ലക്ഷം മുതൽ 61.10 ലക്ഷം രൂപ വരെയാണ് എക്സ് ത്രീയുടെ വിവിധ മോഡലുകളുടെ വില. നേരത്തെ മലയാള സിനിമയിലെ താര ദമ്പതികളായ ആഷിഖ് അബു-റിമാ കല്ലിങ്കൽ എക്സ്ത്രീയുടെ എം സ്പോർട് സ്വന്തമാക്കിയിരുന്നു. 

Your Rating: