Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്ട്സ്റ്റർ 1200 കസ്റ്റം ഇന്ത്യയിൽ

harley-davidson-sportster-1200-custom Harley Davidson Sportster 1200 Custom

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണിന്റെ സ്പോർട്ട്സ്റ്റർ 1200 കസ്റ്റമിന്റെ 2016 മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങി. 8,90,000 രൂപയാണ് ബൈക്കിന്റെ ഡൽഹി എക്സ് ഷോറൂം വില. ഹരിയാനയിലെ ബാവലിലെ ഹാർലി ഫാക്ടറിയിലാണ് 1200 കസ്റ്റം അസംബിൾ ചെയ്യുന്നത്. ഹാർലി ഇന്ത്യയുടെ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന (കംപ്ലീറ്റ് നോക്ക് ഡൗൺ) എട്ടാമത്തെ മോഡലാണിത്.

Harley-Davidson-1200-Custom-1 Harley Davidson Sportster 1200 Custom

നിലവിൽ 13 ബൈക്കുകളാണ് ഹാർലി ഇന്ത്യയുടെ ലൈനപ്പിലുള്ളത്. അതിൽ അഞ്ച് എണ്ണം ഇന്ത്യയിൽ അസംബിൽ ചെയ്യുകയും ബാക്കി ഇറക്കുമതി ചെയ്യുകയുമാണ്. ക്രോം ട്രീറ്റ്മെന്റ് കവറുകളോടുകൂടിയ ബ്ലാക്ക് പൗഡർ–കോട്ടഡ് എൻജിൻ, ഫാറ്റ് ഫ്രൻഡ് എൻഡ് ഡിസൈൻ, ക്രോം ഹെഡ് ലാംപ് ബക്കറ്റ്, ക്രോം ഹെഡ്‌ലൈറ്റ് ഐബ്രോ, എൽഇഡി ടെയിൽ ലൈറ്റ്, പുൾ–ബാക്ക് ഹാൻഡിൽ ബാർ തുടങ്ങിയ സവിശേഷതകളുമായാണ് സ്പോർട്ട്സ്റ്റർ 1200 കസ്റ്റം എത്തുന്നത്.

ട്രിപ്പ് സ്വിച്ചും സ്റ്റാർട്ട് സ്വിച്ചും ഉള്ള ഇന്റഗ്രേറ്റ‍ഡ് ഇലക്ട്രോണിക് സംവിധാനം, ഇലക്ട്രോണിക് സ്പീഡോമീറ്ററും ഓഡോ മീറ്ററും ഘടിപ്പിച്ച ഹാൻഡിൽ ബാർ, ടൈം–ഓഫ്–ഡേ ക്ലോക്കോടുകൂടിയ ഓഡോമീറ്റർ, ഗിയർ ഇൻഡിക്കേറ്റർ, കൂടാതെ ബ്ലേഡ് കീ ഇഗ്‌നീഷൻ തുടങ്ങിയവയുമുണ്ട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.