Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ മോഡലിലും ഓട്ടമാറ്റിക് ഹെ‍ഡ് ലാംപ് ഓൺ നടപ്പാക്കാൻ ഹീറോ

hero-bike

എല്ലാ മോഡലുകളിലും ഓട്ടമാറ്റിക് ഹെ‍ഡ് ലാംപ് ഓൺ(എ എച്ച് ഒ) സൗകര്യം ഏർപ്പെടുത്താൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഒരുങ്ങുന്നു. സുരക്ഷ മെച്ചപ്പെടുത്താനായി അടുത്ത ഏപ്രിൽ മുതൽ ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളിൽ എ എച്ച് ഒ സൗകര്യം നിർബന്ധമാക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ചില മോഡലുകളിൽ മാത്രം ലഭ്യമായ ഈ സൗകര്യം വൈകാതെ എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കാനാണു ഹീറോ മോട്ടോ കോർപിന്റെ പദ്ധതി.

ഇപ്പോൾതന്നെ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ മോട്ടോർ സൈക്കിളിൽ ഓട്ടമാറ്റിക് ഹെ‍ഡ് ലാംപ് ഓൺ സൗകര്യം ലഭ്യമാണെന്ന് ഹീറോ മോട്ടോ കോർപ് ചീഫ് ടെക്നോളജി ഓഫിസർ ഡോ മാർകസ് ബ്രൗൺ സ്പെർജർ അറിയിച്ചു. വൈകാതെ കമ്പനിയുടെ സമ്പൂർണ മോഡൽ ശ്രേണിയിലും ഈ സംവിധാനം നിലവിൽ വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ നിരത്തിലെത്തിയ 150 സി സി ബൈക്കായ ‘അച്ചീവറി’ലും ഈ സംവിധാനം നടപ്പാക്കിയിരുന്നു. 150 സി സി വിഭാഗത്തിൽ എ എച്ച് ഒയുള്ള ഏക മോഡൽ ‘അച്ചീവർ’ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഹെ‍ഡ് ലാംപ് പ്രകാശിക്കുന്നത് അപകടസാധ്യത കുറയ്ക്കുമെന്നാണു വിലയിരുത്തൽ. ഇഗ്നീഷൻ ഓൺ ചെയ്താലുടൻ ഹെ‍ഡ് ലാംപും പ്രകാശിച്ചു തുടങ്ങും വിധമാണ് ‘എ എച്ച് ഒ’യുടെ സംവിധാനം. ഇതോടെ പ്രകാശലഭ്യത അടിസ്ഥാനമാക്കി റൈഡർ ഹെ‍ഡ് ലാംപ് പ്രവർത്തിപ്പിക്കുന്ന പഴയ രീതിയും വിസ്മൃതിയിലാവും.

അടുത്ത ഘട്ടമായി ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനവും കംബൈൻഡ് ബ്രേക്കിങ് സിസ്റ്റ(സി ബി എസ്)വുമാണ് ഇന്ത്യയിൽ ഇരുചക്രവാഹനങ്ങൾക്കു കർശനമാക്കുന്നത്. 2018 ഏപ്രിലോടെയാണ് എ ബി എസ്, സി ബി എസ് സംവിധാനങ്ങൾ കർശനമാക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.