Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാഷൻ പ്രോ’യിൽ പരിഷ്കാരവുമായി ഹീറോ

Hero passion Pro

പരിഷ്കരിച്ച ‘പാഷൻ പ്രോ’ മോട്ടോർ സൈക്കിൾ ഹീറോ മോട്ടോ കോർപ് ഔദ്യോഗിക വെബ്സൈറ്റിൽഅനാവരണം ചെയ്തു. എൻജിന്റെ കരുത്തിൽ വരുത്തിയ വർധനയാണു ബൈക്കിലെ പ്രധാന മാറ്റം; മുൻ മോഡലിനെ അപേക്ഷിച്ച് 0.4 ബി എച്ച് പി അധിക കരുത്താണു പുതിയ ‘പാഷൻ പ്രോ’യിൽ ഹീറോ മോട്ടോ കോർപിന്റെ വാഗ്ദാനം. ഇതോടെ ബൈക്കിലെ 97.2 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, നാലു സ്ട്രോക്ക് എൻജിന് 8,000 ആർ പി എമ്മിൽ 8.2 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും.

‘കഫേ റേസർ’ ശൈലിയിൽ രൂപകൽപ്പന ചെയ്ത ‘സ്പ്ലെൻഡർ പ്രോ ക്ലാസിക്കി’ൽ നിന്നുള്ള എൻജിൻ കടമെടുത്തതോടെ പരമാവധി ടോർക്ക് 5,000 ആർ പി എമ്മിൽ 8.05 എൻ എമ്മായി; മുൻ മോഡലിനെ അപേക്ഷിച്ച് 0.01 എൻ എം കൂടുതൽ.

Hero passion Pro

എൻജിൻ കൂടാതെ ബൈക്കിന്റെ അലോയ് വീൽ രൂപകൽപ്പനയും ഹീറോ മോട്ടോ കോർപ് പരിഷ്കരിച്ചിട്ടുണ്ട്; സാധാരണ അലോയ് വീലിൽ അഞ്ചു സ്പോക്ക് ഉള്ളപ്പോൾ ‘പാഷൻ പ്രോ’യിലെ വീലിൽ ആറ് സ്പോക്കുണ്ട്. ‘പാഷൻ പ്രോ ടി ആറി’ലെ പോലെ മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്ക് സഹിതവും ബൈക്ക് വിൽപ്പനയ്ക്കുണ്ട്.

‘പാഷൻ പ്രോ’യിലെ ബോഡി ഗ്രാഫിക്സിൽ കാര്യമായ മാറ്റമില്ലെങ്കിലും ബ്രൗൺ നിറത്തിൽ ബൈക്ക് ലഭ്യമാവുമെന്ന പുതുമയുണ്ട്. ഇതിനു പുറമെ ചുവപ്പ്, വെള്ളി, മഞ്ഞ, കറുപ്പ്, നീല നിറങ്ങളിലും വിൽപ്പനയ്ക്കുള്ള ബൈക്കിന് 50,600 രൂപയാണു ഡൽഹി ഷോറൂമിൽ വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.