Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയൻ ബുള്ളറ്റ് യാത്ര തുടങ്ങി

Real men respect women real men ride royal enfield

സ്ത്രീശാക്തീകരണത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താൻ 3000 കിലോമീറ്റർ താണ്ടിയുള്ള ഒരു കുടുംബത്തിന്റെയും പത്തംഗ ബുള്ളറ്റ് സംഘത്തിന്റെയും ഹിമാലയൻ ചരിത്ര യാത്ര ആരംഭിച്ചു. ‘റിയൽ മെൻ റസ്പെക്റ്റ് വുമൺ റിയൽ മെൻ റൈഡ്സ് റോയൽ എൻഫീൽഡ്’ എന്നു പേരിട്ടിരിക്കുന്ന യാത്രയ്ക്ക് കോട്ടയം മുനിസിപ്പിൽ കൗൺസിൽ മുൻ അംഗം , റോയൽ എൻഫീൽഡ് ഡീലർ, ബൈക്ക് റാലി സംഘാടകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ ജവീൻ മാത്യു, ഭാര്യ അനു ജവീൻ, മക്കളായ കർമ, കാമ്റിൻ, േകരൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Real men respect women real men ride royal enfield സിഎംഎസ് കോളജ് ക്യാംപസിൽ നടന്ന ചടങ്ങിൽ ജോസ് കെ മാണി എംപി യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നു.

സിഎംഎസ് കോളജ് ക്യാംപസിൽ നടന്ന ചടങ്ങിൽ ജോസ് കെ മാണി എംപി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം മുനിസിപ്പിൽ ചെയർമാൻ െകആർജി വാര്യർ, സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി കല്ലാനി എന്നിവർ പങ്കെടുത്തു.

കോട്ടയത്തു നിന്ന് യാത്ര ആരംഭിച്ച് സംഘം കന്യാകുമാരിവരെ ബൈക്കിലാണ് യാത്ര നടത്തുക. ജവീനും കുടുംബവും ഇവിടെനിന്ന് കാറിൽ ഡൽഹിക്കു യാത്ര തിരിക്കും. ഇവിടെനിന്ന് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ എത്തിക്കുന്ന ബൈക്കുകളിലാണ് സംഘത്തിന്റെ ഹിമാലയൻ യാത്രയ്ക്ക് തുടക്കമിടുക. ഡൽഹിയിൽനിന്ന് 15 ദിവസമെടുത്താണ് സംഘം ഹിമാലയൻ താഴ് വരയിൽ എത്തുന്നത്.

ഇൗ യാത്രയിൽ വിവിധ കേന്ദ്രങ്ങളിലായി പത്ത് സ്ത്രീശാക്തീകരണ സെമിനാറുകൾ നടത്തും. സ്ത്രീസമൂഹത്തെ പ്രതികരണശേഷിയുള്ള സമൂഹമാക്കി മാറ്റിയെടുക്കാനുതകുന്ന സെമിനാറുകളാണ് ഇവിടങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ലഘു വിഡിയോ ചിത്രങ്ങളും സെമിനാറുകളിൽ പ്രദർശിപ്പിക്കും.

ബൈക്കിൽ നിരവധി ദീർഘദൂര റാലികൾ നടത്തിയിട്ടുള്ള ജവീൻ മാത്യു 2011ൽ മൂന്നുപേരടങ്ങുന്ന സംഘത്തിനൊപ്പം കോട്ടയത്തുനിന്ന് ഭൂട്ടാനിലേക്ക് യാത്ര ചെയ്തിരുന്നു. 5600 കിലോമീറ്റർ ദൂരമാണ് സംഘം അന്ന് ബൈക്കിൽ സഞ്ചരിച്ചത്. ഹിമാലയൻ ഒഡീസി - 2010, ഹിമ സാഗർ എക്സ്പെഡിഷൻ എന്നിവയിലും ജവീൻ പങ്കാളിയായിരുന്നു.