Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഹോണ്ട ഡീലർഷിപ്പുകൾ 900 പിന്നിട്ടു

honda-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ 900—ാമതു ഡീലർഷിപ് പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്തയിൽ പുതിയ ഡീലർഷിപ് തുറന്നതോടെ കമ്പനിയുടെ മൊത്തം ടച് പോയിന്റുകളുടെ എണ്ണം 4,800 പിന്നിട്ടതായും എച്ച് എം എസ് ഐ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ വിപണന ശൃംഖലയിൽ വൻ വിപുലീകരണമാണു കമ്പനി നടപ്പാക്കിയത്.

കഴിഞ്ഞ ഏപ്രിൽ മുതലുള്ള കാലത്തിനിടെയാവട്ടെ മുന്നൂറോളം പുതിയ ടച് പോയിന്റുകളാണു കമ്പനി തുറന്നത്; ഇതിൽ 80 ശതമാനത്തോളം ഗ്രാമീണ, അർധ നഗര മേഖലകളിലുമായിരുന്നു. 2017 മാർച്ചിനുള്ളിൽ പുതിയ 500 ടച് പോയിന്റുകൾ കൂടി തുറക്കാനും എച്ച് എം എസ് ഐ ലക്ഷ്യമിട്ടിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഒന്നര പതിറ്റാണ്ടിനിടെ വൻ വളർച്ചയാണു കമ്പനി കൈവരിച്ചതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. വിൽപ്പനയിലും ഉൽപന്ന ശ്രേണിയിലും ഉൽപ്പാദന ശേഷിയിലും വിപണന ശൃംഖലയിലുമൊക്കെ വൻ മുന്നേറ്റം നേടാൻ ഹോണ്ടയ്ക്കു കഴിഞ്ഞു. രാജ്യത്തെ ചെറു പട്ടണങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാൻ എച്ച് എം എസ് ഐ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

ഉൽപ്പാദന ശേഷിയിൽ ഗണ്യമായ വർധന കൈവരിക്കുകയും പുതിയ മോഡലുകൾ അവതരിപ്പിക്കുകയും മെട്രോ — നഗര പ്രദേശങ്ങളിലെ വിപണന ശൃംഖല ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തെ അർധ നഗര, ഗ്രാമീണ മേഖലയിൽ ശ്രദ്ധയൂന്നാനാണു കമ്പനിയുടെ തീരുമാനം. ഈ ലക്ഷ്യത്തോടെയാണ് ഇക്കൊല്ലം തുറന്ന ടച് പോയിന്റുകളിൽ 80 ശതമാനവും അർധ നഗര, ഗ്രാമീണ മേഖലകളിലാക്കായതെന്ന് അദ്ദേഹം വിശദീകരിച്ചു. സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് എന്നിവയ്ക്കൊപ്പം സുരക്ഷിതമായ റൈഡിങ് പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമങ്ങളും ഹോണ്ടയുടെ അംഗീകൃത എക്സ്ക്ലൂസീവ് ഡീലർഷിപ്പുകൾ(എച്ച് ഇ എ ഡി) ഏറ്റെടുക്കുന്നുണ്ട്. 

Your Rating: