Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ അമേയ്സ് മാർച്ചിൽ

honda-amaze-2 Honda Amaze

'ഹോണ്ട കാർസ് ഇന്ത്യ'ക്ക് ഭാഗ്യം കൊണ്ടു വന്ന വാഹനമാണ് അമേയ്സ്. ഡീസൽ എൻജിന്റെ അഭാവത്തിൽ വിപണിയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ ഹോണ്ടയുടെ തലവരെ തന്നെ മാറ്റി അമേയ്സ്. ഹോണ്ടയുടെ ആദ്യ ഡീസൽ എൻജിനുമായി എത്തിയ അമേയ്സ് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്റ്റ് സെഡാനുകളിലൊന്നാണ്.

honda-amaze-2 Honda Amaze

പുറത്തിറങ്ങി മൂന്നു വർഷമായെങ്കിലും കാര്യമായ മാറ്റങ്ങൾ ഇതുവരെ അമേയ്സിന് വന്നിരുന്നില്ല. അമേയ്സ് ആരാധകർക്ക് സന്തോഷ വാർത്ത നൽകിക്കൊണ്ട് അടിമുടി മാറ്റങ്ങളുമായി പുതിയ അമേയ്സ് അടുത്തമാസം ആദ്യ പുറത്തിറങ്ങും. മൊബിലിയോയ്ക്ക് സമാനമായ ഗ്രില്ലുകളും മൊബിലിയോ ആർ എസിനോട് സാമ്യം തോന്നുന്ന മുൻ ബമ്പറുകളുമാണ് പുറം ഭാഗത്തെ മാറ്റങ്ങൾ.കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഹോണ്ടയുടെ കോംപാക്റ്റ് എസ് യു വി, ബി ആർ-വിയോട് സാമ്യം തോന്നുന്ന ഡാഷ് ബോർഡാണ് ഇന്റീരിയറിലെ പ്രധാന മാറ്റം. കൂടാതെ ക്ലൈമറ്റ് കൺട്രോൾ, എയർബാഗ്, എബിഎസ് തുടങ്ങിയ ഫീച്ചറുകൾ അടിസ്ഥാന വകഭേദങ്ങൾ മുതൽ ലഭ്യമാകും.

honda-amaze-1 Honda Amaze

എൻജിനിൽ മാറ്റങ്ങളൊന്നുമില്ല എന്നാണ് സൂചന. 1.2 ലിറ്റർ പെട്രോൾ എൻജിനും, 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് കാറിന്. 1198 സിസി കപ്പാസിറ്റി എൻജിനുള്ള പെട്രോൾ കാറിന് 6000 ആർപിഎമ്മിൽ 88 പിഎസ് കരുത്തും 4500 ആർപിഎമ്മിൽ 109 എൻഎം ടോർക്കുമുണ്ട്. 1498 സിസി കപ്പാസിറ്റിയുള്ള ഡീസൽ എന്‍ജിന് 3600 ആർപിഎമ്മിൽ 100 പിഎസ് കരുത്തും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കുമുണ്ട്. 5.59 ലക്ഷം രൂപ മുതൽ 8.61 ലക്ഷം രൂപവരെയാണ് കാറിന്റെ കൊച്ചി എക്സ് ഷോറൂം വില.