Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 പിന്നിട്ട് ഹോണ്ട ‘ബി ആർ — വി’ ബുക്കിങ്

honda-br-v-test-drive-8

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണി പിടിക്കാൻ പുറത്തിറക്കിയ ‘ബി ആർ — വി’ക്കുള്ള ബുക്കിങ്ങുകൾ 10,000 പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ‘ബി ആർ — വി’ മേയ് അഞ്ചിനാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള ആറേഴ് ആഴ്ചകൾക്കിടയിലാണ് 10,000 ബുക്കിങ്ങുകൾ ‘ബി ആർ — വി’ സ്വന്തമാക്കിയതെന്നു ഹോണ്ട കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ യൂനൊ അറിയിച്ചു.

honda-br-v-test-drive-10

യുവാക്കളിൽ നിന്നും മധ്യവയസ്കരിൽ നിന്നുമാണ് ‘ബി ആർ വി’ തേടിയുള്ള അന്വേഷണങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയുള്ള ‘ബി ആർ വി’ക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനാവുമെന്നും യൂനൊ പ്രതീക്ഷ പ്രകടിപ്പിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളുള്ള മോഡലുകൾക്കുള്ള ആവശ്യം ഏറെക്കുറെ തുല്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കിലോമീറ്റർ പരിധിയില്ലാതെ മൂന്നു വർഷം നീളുന്ന വാറന്റി വാഗ്ദാനം ചെയ്തതോടെയണ് ‘ബി ആർ വി’ക്കുള്ള സ്വീകാര്യത വർധിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Honda BRV (BR-V) Test Drive Report & Review | Manorama Online

ഹാച്ച്ബാക്കായ ‘ബ്രിയൊ’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ‘ബി ആർ വി’ക്ക് ഡൽഹി ഷോറൂമിലെ വില 8.75 ലക്ഷം മുതൽ 12.90 ലക്ഷം വരെയാണ്. 1.5 ലീറ്റർ ഡീസൽ, പെട്രോൾ എൻജിനുകളാണ് ഈ എസ് യു വിക്കു കരുത്തേകുന്നത്.
കഴിഞ്ഞ വർഷം ഗയ്കിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോയിലായിരുന്നു ‘ബി ആർ വി’യുടെ രാജ്യാന്തരതലത്തിലെ അരങ്ങേറ്റം. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിൽ ആദ്യമായി ഹോണ്ട ‘ബി ആർ വി’ പ്രദർശിപ്പിച്ചത്.