Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ കോംപാക്ട് എസ് യു വി അടുത്തവർഷം ആദ്യം

honda-br-v-4

ഹോണ്ട കാർസ് ഇന്ത്യയുടെ കോംപാക്റ്റ് എസ് യു വിയായ ബി ആർ-വി അടുത്തവർഷം ആദ്യമെത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച ബിആര്‍-വി ‍അടുത്തവർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.

honda-br-v-5

കോംപാക്റ്റ് എസ് യു വികൾക്കു ലഭിച്ച ജനപ്രിയത മുതലെടുക്കാനാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ബിആർ-വിയുമായി എത്തുന്നത്. ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ബി ആർ -വി’ റെനോ ഡസ്റ്റർ ഹ്യുണ്ടായ് ക്രേറ്റ, ഫോഡ് ഇകോസ്പോർട്ട്, മാരുതി സുസുക്കി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. എന്നാൽ സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ഏഴ് സീറ്ററായിരിക്കും ബി ആർ-വി.

honda-br-v-3

‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടി‌ന്വസ്​ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

honda-br-v-1

‌എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും പ്ലാറ്റ്ഫോമിലാമ് ‘ബി ആർ -വി’യുടെ നിർമ്മാണം. ‘ബി ആർ — വി’യുടെ ലീഡ് മാർക്കറ്റായി ഹോണ്ട പരിഗണിക്കുന്ന ഇന്തൊനീഷയിൽ ഡിസംബറിൽ വാഹനം വിൽപ്പയ്ക്കെത്തും. തുടർന്ന് ഏതാനും മാസങ്ങൾക്കകം ‘ബി ആർ — വി’ ഇന്ത്യയിലേക്കുമെത്തും.