Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപ്പതിന്റെ നിറവിൽ ബ്രസീലിലെ ഹോണ്ട

2016 Honda Africa Twin DCT Honda Africa Twin

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയുടെ ബ്രസീലിലെ ഉപസ്ഥാപനമായ മോട്ടോ ഹോണ്ട ഡ ആമസോണിയ ലിമിറ്റഡ(എച്ച് ഡി എ)യുടെ പ്രവർത്തനം നാലു പതിറ്റാണ്ട് പിന്നിടുന്നു. 1976ലാണു കമ്പനി ബ്രസീലിൽ ഹോണ്ട മോട്ടോർ സൈക്കിളുകളുടെയും പവർ പ്രോഡക്ടുകളുടെയും ഉൽപ്പാദനം ആരംഭിച്ചത്.

‘സി ജി 125’ എന്ന മോട്ടോർ സൈക്കിളാണ് എച്ച് ഡി എ 1976ൽ നിർമിച്ചത്; 276 യന്ത്രഘടക നിർമാതാക്കളാണ് ഈ സംരംഭത്തിൽ കമ്പനിയുമായി സഹകരിച്ചത്. പ്രതിവർഷം 2,200 യൂണിറ്റായിരുന്നു ആദ്യ ഘട്ടത്തിൽ ഉൽപ്പാദന ശേഷി. 2007ൽ ബ്രസീലിലെ മൊത്തം ഉൽപ്പാദനം ഒരു കോടി യൂണിറ്റിലെത്തിച്ച എച്ച് ഡി എ 2014ൽ രണ്ടു കോടി യൂണിറ്റെന്ന നേട്ടവും കൈവരിച്ചു. ബ്രസീലിലെ മൊത്തം മോട്ടോർ സൈക്കിൾ വിൽപ്പനയിൽ നിലവിൽ 80 ശതമാനത്തോളം വിഹിതമാണ് എച്ച് ഡി എ അവകാശപ്പെടുന്നത്.

ബ്രസീലിലെ മോട്ടോർ സൈക്കിൾ പ്രേമികളെ സ്ഥിരമായി ആഹ്ലാദിപ്പിക്കാൻ കഴിഞ്ഞു എന്താണു മോട്ടോർ സൈക്കിൾ നിർമാണ വിഭാഗത്തിന്റെ മികവെന്നു ഹോണ്ട മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റപ്രസന്റേറ്റീവ് ഡയറക്ടറുമായ തകഹിരൊ ഹചിഗൊ അഭിപ്രായപ്പെട്ടു. ഹോണ്ടയ്ക്കു ബ്രസീൽ നൽകിയ പിന്തുണയ്ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. തുടർന്നും ബ്രസീലിലെ ആരാധകർക്കായി ഹോണ്ട മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.