Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈബ്രിഡായി മൈലേജു കൂട്ടി പുതിയ സിറ്റി

honda-city-new-2 Honda Greiz

ഹോണ്ട കാർസ് 2014 ലാണ് സിറ്റിയുടെ നാലാം തലമുറയെ ഇന്ത്യയിലെത്തിക്കുന്നത്. ഓരോ തലമുറകൾക്കിടയിലും നാല് അല്ലെങ്കിൽ അഞ്ച് വർഷത്തെ കാലാവധി വയ്ക്കുന്ന ഹോണ്ട ചരിത്രം സൃഷ്ടിച്ച് പുതിയ സിറ്റിയുമായി എത്തുന്നു. നാലാം തലമുറ പുറത്തിറങ്ങി മൂന്നു വർഷത്തിന് ശേഷം അടുത്ത ജനുവരിയിൽ പുതിയ സിറ്റി എത്തും എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഉടൻ തന്നെ പുതിയ സിറ്റിയുടെ ബുക്കിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

honda-city-new-1 Honda Greiz

നിലവിൽ ചൈനീസ് വിപണിയിലുള്ള ഹോണ്ട ഗ്രീസ് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ കാറിന്റെ ഡിസൈൻ എന്നാണ് അറിയുന്നത്. കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്വം നില നിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുക. 1981 ലോക വിപണിയിലെത്തിയ സിറ്റിയുടെ ഏഴാം തലമുറയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1998 ൽ മൂന്നാം തലമുറയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാറിന്റെ നാലു തലമുറകൾ ഇതുവരെ വിപണിയിലെത്തിയിട്ടുണ്ട്. 2014 ലാണ് നിലവിൽ ഇന്ത്യൻ വിപണിയിലുള്ള സിറ്റി പുറത്തിറങ്ങുന്നത്. രൂപത്തിൽ അടിമുടി മാറ്റവുമായി എത്തുന്ന കാറിന്റെ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല.

honda-city-new Honda Greiz

എൻജിനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉൾഭാഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്മെന്റിൽ മുന്നിലെത്താനുള്ള ഫീച്ചറുകളെല്ലാം സിറ്റിയിലുണ്ടാകും. ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനും കൂടാതെ പെട്രോൾ ഹൈബ്രിഡ് പതിപ്പുമുണ്ടാകും. നിലവിൽ ജപ്പനീസ് വിപണിയിലുള്ള ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ എൻജിൻ തന്നെയാകും പുതിയ സിറ്റിക്കും. 108 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഐ-വിടെക് എൻജിനും 28 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക്ക് മോട്ടറുമാണ് ജപ്പാൻ സിറ്റിക്ക് കരുത്തേകുന്നത്. 34.8 കിലോമീറ്ററാണ് മൈലേജ്. ഇന്ത്യയിൽ വിപണിയിലെ ഹ്രൈബ്രിഡ് കാറുകൾ കൂടുതൽ ജനകീയമാക്കുന്നതിനായിരിക്കും പുതിയ കാറിലൂടെ ഹോണ്ട ശ്രമിക്കുക. 

Your Rating: