Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോര്‍ച്യൂണറിനോട് മത്സരിക്കാന്‍ ഹോണ്ട സി ആര്‍ വിയുടെ ഡീസല്‍ പതിപ്പ്

honda-cr-v Honda CR-V

പ്രീമിയം ലക്ഷ്വറി എസ് യു വികളിലെ മികച്ചൊരു വാഹനമാണ് ഹോണ്ട സിആർ–വി. കരുത്തും സ്റ്റൈലും ഹോണ്ടയുടെ വിശ്വാസ്യതയുമുണ്ടായിട്ടും സിആർവിയെ പുറകോട്ട് വലിച്ചത് ഡീസൽ എൻജിനില്ല എന്നതായിരുന്നു. എന്നാൽ പരാതിക്ക് പരിഹാരമുണ്ടാക്കാൻ സിആർവി ഡീസൽ എൻജിനുമായി എത്തുന്നു.

രാജ്യാന്തര വിപണിയിലെ അ‍ഞ്ചാം തലമുറ സിആർവിയിലെ ഇന്ത്യയിലെത്തുമ്പോൾ ഡീസൽ എൻജിനുണ്ടാകുക. ഹോണ്ടയുടെ 1.6 ലീറ്റർ ഐഡിടെക്ക് എൻജിനോടെയാകും ഡീസൽ സിആർ–വി ഇന്ത്യയിലെത്തുക. 4000 ആർപിഎമ്മിൽ 158 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 350 എൻഎം ടോർക്കുമുണ്ട് 1.6 ലീറ്റർ എൻജിന്. ആറ് സ്പീഡായിരിക്കും ഗിയർബോക്സ്.

പെട്രോൾ പതിപ്പിന് നിലവിലെ 2.4 ലീറ്റർ എൻജിൻ തന്നെയാണ്. 7000 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 226 എൻ‌എം ടോർക്കും ഉത്പാദിപിക്കും ഈ എൻജിന്‍. അമേരിക്കൻ വിപണിയിൽ അഞ്ചാം തലമുറ സിആർവി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. യുഎസിൽ സിആർവി അഞ്ചു സീറ്ററാണെങ്കിൽ ഇന്ത്യയിൽ ഏഴ് സീറ്ററായിരിക്കും. കൂടാതെ എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പുകൾ, മസ്കുലറായ ഫെന്ററുകൾ എന്നിവ പുതിയ സിആർവിയിലുണ്ടാകും. ഈ വർഷം പകുതിയോടെ ഡീസൽ എൻജിനുമായി പുതിയ സിആർ–വി വിപണിയിലെത്തും.

Your Rating: