Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട സിബി ഹോണറ്റ് പുറത്തിറങ്ങി

honda-cb-hornet1

ഹോണ്ടയുടെ പ്രീമിയം ബൈക്ക് സിബി ഹോണെറ്റ് പുറത്തിറങ്ങി. നേരത്തെ 2015 ഹോണ്ട റേവ്ഫെസ്റ്റിൽ പ്രദർശിപ്പിച്ച ബൈക്ക് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുറത്തിറങ്ങിയത്. രണ്ട് വകഭേദങ്ങളിൽ ലഭിക്കുന്ന ഹോണറ്റിന്റെ അടിസ്ഥാന മോഡലിന് 83,473 രൂപയും, പിന്‍ചക്രത്തിനു ഡിസ്കും കോംബി ബ്രേക്ക് സിസ്റ്റവുമുള്ള വകഭേദത്തിന് 87,973 രൂപയാണ് കൊച്ചി എക്സ്ഷോറൂം വിലകൾ.

honda-cb-hornet2

സി ബി യൂണികോണ്‍ 160 യുടെ എൻജിൻ തന്നെയാണ് സിബി ഹോണെറ്റിലും. 162.7 സിസി കപ്പാസിറ്റിയുള്ള എൻജിൻ 8500 ആർപിഎമ്മിൽ 14.5 പിഎസ് കരുത്തും. 6500 ആര്‍പിഎമ്മിൽ 14.76 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗീയര്‍ബോക്സ്. ബൈക്കിന് 45-50 കിമീ / ലീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എക്സ് ആകൃതിയിലുള്ള എൽഈഡി ടെയിൽ ലാമ്പ്, ഡ്യുവൽ പെഡൽ ഡിസ്ക് ബ്രേക്ക്, 5 സ്പോക്ക് സ്പിറ്റ് അലോയ് വീലുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക് എന്നിവ ഹോണറ്റിന്റെ പ്രത്യേകതയാണ്.

honda-cb-hornet

സിബി ട്രിഗറിന്റെ പകരക്കാരനായി എത്തുന്ന ബൈക്കിന് സിബി യുണിക്കോൺ 160 ന് മുകളിലായിരിക്കും സ്ഥാനം. സുസൂക്കി ജിക്സര്‍ , ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 , ബജാജ് പള്‍സര്‍ എഎസ് 150, യമഹ എഫ്‍സി- എഫ് വണ്‍ , ഹീറോ എക്സ്‍ട്രിം സ്പോര്‍ട്സ് മോഡലുകളുമായാണ് ഹോണറ്റ് മത്സരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.