Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയിൽ നിന്നു പുതു കമ്യൂട്ടർ ബൈക്കാവാൻ ‘ലിവൊ’

Honda

ഇരുചക്രവാഹന വിപണിയിലെ കമ്യൂട്ടർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ പുതിയ മോഡൽ അവതരിപ്പിക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. ബൈക്കിന്റെ അരങ്ങേറ്റം അടുത്തെത്തിയതിന്റെ സൂചനയായി ഇതുവരെ പരീക്ഷണഘട്ടത്തിലായിരുന്ന ‘ലിവൊ’യുടെ പോസ്റ്ററുകളാണു ഹോണ്ട ഷോറൂമുകളിൽ നിരന്നു തുടങ്ങിയത്.

‘സി ബി ട്വിസ്റ്റർ’ അടക്കം നിലവിൽ വിപണിയിലുള്ള കമ്യൂട്ടർ മോട്ടോർ സൈക്കിളുകളോടു കിട പിടിക്കുന്ന രൂപകൽപ്പനയാണു ‘ലിവൊ’യ്ക്ക് എച്ച് എം എസ് ഐ സ്വീകരിച്ചിരിക്കുന്നത്. ഒപ്പം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ഹോണ്ട പിന്തുടരുന്ന പൊതു രൂപകൽപ്പനാശൈലിയിൽ നിന്നു ‘ലിവൊ’യും വേറിട്ടു നടക്കുന്നില്ല. ഹെഡ്ലാംപ് രൂപകൽകൽപ്പന കൂടുതൽ ആക്രമകോത്സുകമാക്കിയതു മാത്രമാണു നേരിയ പുതുമ. കോണാകൃതിയിലുള്ള അനലോഗ് ഇൻസ്ട്രമെന്റ് കൺസോളിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുവൽ ഗേജ് എന്നിവയെല്ലാം ഇടംപിടിക്കുന്നു.

നിലവിൽ ഇന്ത്യയിലുള്ള ഹോണ്ട കമ്യൂട്ടർ ബൈക്കുകളിൽ നിന്നു കടമെടുത്തതാണു ‘ലിവൊ’യുടെ ഗ്രിപ്പും സ്വിച്ചുമൊക്കെ; അതേസമയം എൻജിൻ പെട്ടെന്നു നിർത്താനുള്ള കിൽ സ്വിച് ബൈക്കിലില്ല. കറുപ്പിച്ച ഹാൻഡിൽ ബാറും അലോയ് വീലും മഫ്ളറുമൊക്കെയാണു ‘ലിവൊ’യിലെ മറ്റു പ്രത്യേകതകൾ. നീളമേറിയ പിൻ പാനലിൽ വായു കടത്തിവിടാൻ വെന്റിലേഷൻ സ്കൂപ്പും ലഭ്യമണ്.

പരമ്പരാഗതരീതിയിലുള്ള ടെലിസ്കോപിക് ഫോർക്കാണു മുന്നിൽ സസ്പെൻഷൻ; പിന്നിലാവട്ടെ ചുവപ്പു നിറത്തിലുള്ള ഇരട്ട ഷോക് അബ്സോബറുകളും. അതേസമയം ബൈക്കിൽ ഓപ്ഷനൽ വ്യവസ്ഥയിലെങ്കിലും ഡിസ്ക് ബ്രേക്കുകൾ ഇടംപിടിക്കുമോ എന്നു ചിത്രങ്ങളിൽ നിന്നു വ്യക്തമല്ല.

‘സി ബി ട്വിസ്റ്ററി’നു കരുത്തേകുന്ന 109.19 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിൻ തന്നെയാവും ‘ലിവൊ’യിലും ഇടംപിടിക്കുക. 8,000 ആർ പി എമ്മിൽ പരമാവധി ഒൻപതു ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 8.83 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പുതിയ ബൈക്കിന്റെ വില സംബന്ധിച്ചും ഹോണ്ട സൂചനയൊന്നും നൽകിയിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.