Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഹോണ്ട സിറ്റി അടുത്ത വർഷം

honda-city-new Honda Greiz

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. 2ജിസി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സിറ്റിയുടെ പുതിയ പതിപ്പിന്റെ പരീക്ഷണയേട്ടം ആരംഭിച്ചെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പുതിയ സിറ്റി എത്തുന്നു എന്ന വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ ചൈനീസ് വിപണിയിലുള്ള ഹോണ്ട ഗ്രീസ് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ കാറിന്റെ ഡിസൈൻ എന്നാണ് അറിയുന്നത്. കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്യം നില നിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുക.

എന്തു കൊണ്ട് ഇപ്പോഴും ജിപ്സി ?

honda-city-new-1 Honda Greiz

1981 ലോക വിപണിയിലെത്തിയ സിറ്റിയുടെ ഏഴാം തലമുറയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1998 ൽ മൂന്നാം തലമുറയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാറിന്റെ നാലു തലമുറകൾ ഇതുവരെ വിപണിയിലെത്തിയിട്ടുണ്ട്. 2014 ലാണ് നിലവിലെ ഇന്ത്യൻ വിപണിയിലുള്ള സിറ്റി പുറത്തിറങ്ങുന്നത്. രൂപത്തിൽ അടിമുടി മാറ്റവുമായി എത്തുന്ന കാറിന്റെ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല.

മറക്കാനാവുമോ നമുക്ക് അംബാസിഡറിനെ

honda-city-new-2 Honda Greiz

എൻജിനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉൾഭാഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. മാനുവൽ, ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ടാകുന്ന പുതിയ സിറ്റി 2017 ആദ്യത്തോടു കൂടി ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.