Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയെ എതിരിടാൻ ഹോണ്ടയുടെ ഡബ്ല്യുആർ-വി

honda-wrv

പുതിയ സബ് കോംപാക്റ്റ് എസ് യു വിയുമായി ഹോണ്ട ഇന്ത്യൻ വിപണിയിലേയ്ക്ക്. ഹോണ്ടയുടെ തന്നെ ഹാച്ച്ബാക്ക് ജാസ്-നെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത കോംപാക്റ്റ് എസ് യു വി ഡബ്ല്യുആർ-വിയെ കഴിഞ്ഞ ദിവസം ബ്രസീലിലെ സാവോപോളോയിൽ നടന്ന രാജ്യാന്തര വാഹനമേളയിൽ‍ പ്രദർശിപ്പിച്ചു. ബ്രസീലിൽ അടുത്ത വർഷമാദ്യം പുറത്തിറങ്ങുന്ന വാഹനം അധികം വൈകാതെ ഇന്ത്യയിലും എത്തുമെന്നു കരുതപ്പെടുന്നു. വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി.

honda-wrv-2

സബ്കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആർ-വിയേക്കാൾ വിലക്കുറവായിരിക്കും. അബർബൻ സ്റ്റൈൽ ഡിസൈനിലെത്തുന്ന പുതിയ മോഡലിൽ യുവാക്കളെ ആകർഷിക്കാൻ പോന്നതെല്ലാം ഉണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി എന്നിവ ഡബ്ല്യുആർ-വിക്കുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. ജാസിനോട് സാമ്യം തോന്നുന്ന ഡിസൈനാണ് വശങ്ങളില്‍. ‘എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പും സ്റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു.

honda-wrv-1

അകത്തളത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഹാച്ച്ബാക്കായ ജാസിനോട് കൂടുതൽ സാമ്യമുണ്ടാകുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ നൽകുന്ന സൂചന. എൻജിൻ വകഭേദങ്ങളെപ്പറ്റി പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളുമുണ്ടാകുമെന്നും സൂചനയുണ്ട്. ഏഴു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. 

Your Rating: