Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ ഹൃത്വിക്

hrithik-birthday.jpg Rolls Royce Ghost

ബോളിവുഡിലെ ഏറ്റവും സെക്സിയായ താരമായി ഹൃത്വിക്കിനെ തിരഞ്ഞെടുത്തത് അടുത്തിടെയാണ്. ഏറ്റവും സെക്സിയായ താരത്തിന്റെ പിറന്നാൾ ആഘോഷം ചെറുതാക്കാനാകുമോ? ഏകദേശം ഇരുന്നൂറോളം പ്രശസ്തർ പങ്കെടുത്ത ആഘോഷത്തിൽ പക്ഷേ ഹൃത്വിക്കിനെക്കാളും ശ്രദ്ധയാകർഷിച്ചത് മറ്റൊന്നായിരുന്നു - ഹൃത്വിക് തന്റെ 42-ാം പിറന്നാൾ ദിനത്തിൽ സ്വന്തമാക്കിയ റോള്‍സ് റോയ്സ് ഗോസ്റ്റ്.

hrithik-ghost Rolls Royce Ghost

ആഡംബര കാർ പ്രേമിയായ ഹൃത്വിക്കിന്റെ ഗ്യാരേജിൽ സ്പോർട്സ്, ആഡംബര കാറുകളുടെ നീണ്ട നിര തന്നെയുണ്ട്. ജാഗ്വർ എസ്ജെ, ഫെരാരി, മെസറാട്ടി സ്പൈഡർ, മേഴ്സിഡസ് എസ് ക്ലാസ്, ഫോഡ് മസ്താങ്, പോർഷെ കയിൻ തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുള്ള ഹൃത്വിക്ക് ആദ്യമായാണു റോൾസ് റോയ്സ് സ്വന്തമാക്കുന്നത്.

ഏകദേശം 4.5 കോടി രൂപയാണ് ഗോസ്റ്റിന്റെ മുംബൈ എക്സ് ഷോറൂം വില. 6.6 ലിറ്റർ ട്വിൻ ടർബോ വി12 എൻജിനുപയോഗിക്കുന്ന ഗോസ്റ്റ് 563 ബിഎച്ച്പി കരുത്തും 780 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.7 സെക്കന്റ് മാത്രം വേണ്ട ഗോസ്റ്റിന്റെ കൂടിയ വേഗത 250 കിലോമീറ്ററാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.