Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് സൗജന്യ കാർ ക്ലിനിക്

hyundai-car-care-clinic

കാർ ഉടമകൾക്ക് സൗജന്യ കാർ കെയർ ക്ലിനിക്കുമായി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). ഈ 21 വരെ തുടരുന്ന 21—ാമതു വാർഷിക ക്ലിനിക്കിൽ രാജ്യത്തെ എല്ലാ ഹ്യുണ്ടേയ് സർവീസ് ഔട്ട്ലെറ്റുകളും പങ്കെടുക്കുമെന്നു കമ്പനി അറിയിച്ചു. സമഗ്രമായ, 90 പോയിന്റ് പരിശോധനയാണു സൗജന്യ കാർ കെയർ ക്ലിനിക്കിലെത്തുന്ന വാഹനങ്ങൾക്കു ഹ്യുണ്ടേയിയുടെ വാഗ്ദാനം. എൻജിൻ, ട്രാൻസ്മിഷൻ, ഇലക്ട്രിക്കൽ സിസ്റ്റം, അണ്ടർ ബോഡി, എ സി, ബാഹ്യ ഭാഗം തുടങ്ങിയവയൊക്കെ വിശദ പരിശോധനയ്ക്കു വിധേയമാക്കും. കൂടാതെ ഹ്യുണ്ടേയ് വാഹന ഉടമകൾക്കായി സ്പെയർപാർട്സ് വിലയിലും ലേബർ ചാർജിലും അക്സസറികളിലും ഇതര മൂല്യവർധിത സേവനങ്ങളിലുമൊക്കെ ആകർഷക ഇളവുകളും ക്ലിനിക് വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ കാർ മാറ്റി പുതിയതു വാങ്ങാനുള്ള അവസരവും എക്സ്റ്റൻഡഡ് വാറന്റിക്ക് പ്രത്യേക ഇളവുമൊക്കെ ഈ ക്ലിനിക്കിൽ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്. നാലു വർഷമായി ഹ്യുണ്ടേയ് കാർ ഉപയോഗിക്കുന്നവർക്കും കമ്പനി പ്രത്യേക ഇളവുകൾ അനുവദിക്കുന്നുണ്ട്.

ഇന്ത്യൻ വാഹന ഉടമകളുടെ ആവശ്യങ്ങളും താൽപര്യങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇടപാടുകാർക്കു മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള തീവ്രശ്രമമാണു കമ്പനി നടത്തുന്നത്. ഈ ഉദ്യമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സൗജന്യ കാർ കെയർ ക്ലിനിക്കിനു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി തന്നെ ക്ലിനിക്കിലെ പങ്കാളിത്തം മുൻവർഷത്തെ അപേക്ഷിച്ചു വർധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ക്ലിനിക്കിൽ പങ്കെടുക്കുന്ന വാഹന ഉടമകൾക്ക് ലോയൽറ്റി പദ്ധതിയിൽ പ്രത്യേക ആനുകൂല്യങ്ങളും ഹ്യുണ്ടേയ് ഒരുക്കുന്നുണ്ട്. ‘ഹ്യുണ്ടേയ് കെയർ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ കസ്റ്റമർ കെയർ വെബ്സൈറ്റ്(വിലാസം:www.customercare.hyundai.co.in) വഴിയോ ഹ്യുണ്ടേയ് കാർ ഉടമകൾക്കു സൗജന്യ കാർ കെയർ ക്ലിനിക്കിൽ പങ്കെടുക്കാൻ അവസരമുണ്ട്.

Your Rating: