Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായ് ‘ക്രേറ്റ’ ബുക്കിങ്ങിനു തുടക്കമായി

Hyundai Creta

അടുത്ത മാസം 21ന് അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടെ ബുക്കിങ്ങിനു കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തുടക്കമിട്ടു. 40,000 മുതൽ 50,000 വരെ രൂപ അഡ്വാൻസ് ഈടാക്കിയാണു വിവിധ സ്ഥലങ്ങളിലെ ഹ്യുണ്ടായ് ഡീലർമാർ ‘ക്രേറ്റ’ ബുക്കിങ് സ്വീകരിക്കുന്നത്. രാജ്യാന്തരതലത്തിൽ ‘ഐ എക്സ് 25’ എന്നറിയപ്പെടുന്ന ‘ക്രേറ്റ’യിലൂടെ ഹ്യുണ്ടായ് ചെറു എസ് യു വി വിഭാഗത്തിലും അരങ്ങേറ്റം കുറിക്കുകയാണ്.

‘വ്യാജ’ സ്കഫ് പ്ലേറ്റ് സഹിതം കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ്, ക്രോമിയം സ്പർശത്തോടെ മൂന്നു തട്ടുള്ള, ഷഡ്കോണ ഗ്രിൽ, എൽ ഇ ഡി — പ്രൊജക്ടർ ഘടകങ്ങളടക്കം ആംഗുലർ ഹെഡ്ലാംപ്, പേശീബലം തുളുമ്പുന്ന മുൻ — പിൻ ബംപറുകൾ, വകഭേദം അടിസ്ഥാനമാക്കി 17 അഥവാ 18 ഇഞ്ച് അലോയ് വീൽ, വൃത്തിയുള്ള എൽ ഇ ഡി ടെയിൽ ലാംപ്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയൊക്കെയാണു ‘ക്രീറ്റ’യിൽ ബാഹ്യഭാഗത്തു ഹ്യുണ്ടായിയുടെ വാഗ്ദാനം.

ഇപ്പോഴത്തെ ‘ഐ 20’, ‘വെർണ’ എന്നിവയോടു സാമ്യമുള്ള അകത്തളമാവും ‘ക്രേറ്റ’യ്ക്കെന്നാണു സൂചന. സിൽവർ ഇൻസർട്ട് സഹിതമുള്ള ഇരട്ട വർണ ഡാഷ്ബോഡും ‘ക്രേറ്റ’യിലുണ്ടാവും; മുന്തിയ വകഭേദത്തിൽ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിനും സാധ്യതയേറെ.

Hyundai Creta

തുടക്കത്തിൽ 1.6 ലീറ്റർ ഡീസൽ എൻജിനോടെയാവും ‘ക്രേറ്റ’യുടെ വരവ്; പരമാവധി 126 ബി എച്ച് പി കരുത്തും 260 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദവും വിൽപ്പനയ്ക്കെത്തും. പിന്നീട് 1.6 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും ‘ക്രീറ്റ’ പുറത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിലവിൽ കോംപാക്ട് എസ് യു വി വിപണിയിൽ സജീവ സാന്നിധ്യമായ റെനോ ‘ഡസ്റ്ററി’നു പുറമെ വൈകാതെ നിരത്തിലെത്തുന്ന മാരുതി സുസുക്കി ‘എസ് ക്രോസി’നോടുമാവും ഹ്യുണ്ടായ് ‘ക്രേറ്റ’യുടെ ഏറ്റുമുട്ടൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.