Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യൂണ്ടേയ് ഐ എക്സ് 25 എത്തുന്നു

Hyundai IX 25

ഹ്യൂണ്ടേയുടെ പുതിയ കോംപാക്റ്റ് എസ്യുവി ആയ ഐ എക്സ് 25 ഉടൻ ഇന്ത്യയിൽ എത്തും. ഓഗസ്റ്റിൽ വിപണയിലെത്തുമെന്ന് കരുതപ്പെടുന്ന കാറിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും വെറുമൊരു ക്രോസ്സോവർ എന്നതിലപ്പുറം ഒരു തികഞ്ഞ എസ്യുവി തന്നെയാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

1.6 ലിറ്റർ എഞ്ചിന്റെ പിൻബലത്തോടെ എത്തുന്ന കാറിൽ 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഐഎക്സ് 25-വിൽ ലഭിക്കുമെന്നാണ് കമ്പനി അധികൃതർ സൂചിപ്പിക്കുന്നത്.

ഐഎക്സ് 25 ഇന്ത്യയുടെ പല ഭാഗത്തും പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ സ്പൈ ഫോട്ടോകൾ നേരത്തെ മുതൽ ഇന്റെർനെറ്റിലുണ്ട്. ജൂണിൽ വാഹനം മാധ്യമപ്രവർത്തകർക്ക് ലഭിക്കുമെന്നും സൂചനയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.