Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ഒറ്റദിനം 4 ഡീലർഷിപ് തുറന്ന് ഹ്യുണ്ടേയ്

hyundai-delhi-ncr

ഡൽഹി രാജ്യ തലസ്ഥാന മേഖല(എൻ സി ആർ)യിൽ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒറ്റ ദിവസം നാലു പുതിയ ഡീലർഷിപ്പുകൾ തുറന്നു. ദ്വാരക(ഫ്രോണ്ടിയർ ഹ്യുണ്ടേയ്), സുൽത്താൻപൂർ(എൽറോയ് ഹ്യുണ്ടേയ്), കൊണാട്ട് പ്ലേസ്(യൂണിറ്റി ഹ്യുണ്ടേയ്), ഗുഡ്ഗാവ്(ഓറിയോൺ ഹ്യുണ്ടേയ്) എന്നിവിടങ്ങളിലാണു പുതിയ ഡീലർഷിപ്പുകൾ തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്. ഇതിൽ യൂണിറ്റി ഹ്യുണ്ടേയ് കമ്പനി ഇന്ത്യയിൽ തുറന്ന രണ്ടാമത്തെ ഡിജിറ്റൽ സെയിൽസ് ഔട്ട്ലെറ്റാണെന്ന പ്രത്യേകയുണ്ട്.

ഉത്തരേന്ത്യയിൽ ഹ്യുണ്ടേയിയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണു ഡൽഹിയെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ ഇടപാടുകാർക്ക് ആധുനിക മോഡലുകളും മികച്ച വിൽപ്പനാനന്തര സേവനവും ഉറപ്പാക്കാനാണ് പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിൽ ഹ്യുണ്ടേയ് വിപണന കേന്ദ്രങ്ങൾ പിന്തുടരുന്ന ലേ ഔട്ടായ ‘ഗ്ലോബൽ ഡീലർ സ്പേസ് ഐഡന്റിറ്റി’ എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണു പുതിയ ഡീലർഷിപ്പുകളുടെ രൂപകൽപ്പന. ഇതോടെ ഹ്യുണ്ടേയിക്ക് ഇന്ത്യയിൽ 465 ഡീലർഷിപ്പുകളായി; ഇതിൽ 32 എണ്ണം എൻ സി ആറിലാണ്. ഡൽഹി എൻ സി ആർ മേഖലയിൽ 19.4% വിപണി വിഹിതമാണു ഹ്യുണ്ടേയ് അവകാശപ്പെടുന്നത്.

Your Rating: