Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ക്രേറ്റ

hyundai-creat-2017

ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയുടെ പുതിയ പതിപ്പുമായി ഹ്യൂണ്ടേയ് എത്തുന്നു. പുതിയ പതിപ്പ് സാവോപോളോ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ചു. അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍ എന്നിവയാണു മുൻഭാഗത്തെ പ്രധാന മാറ്റങ്ങള്‍. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനു മാറ്റങ്ങളില്ല. വശങ്ങളിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

hyundai-creat-2017-2

പിന്നിലെ ബമ്പറിനും ടെയിൽലാമ്പിനും ചെറിയ മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ ഫിനിഷിൽ ഒരുക്കിയിരിക്കുന്ന അകത്തളത്തിലും പുതുമകളുണ്ടാകുമെന്നു കമ്പനി സൂചന നൽകിയിട്ടുണ്ട്. കോര്‍ണറിങ് ലൈറ്റുകള്‍ , സ്റ്റെബിലിറ്റി കണ്‍ട്രോള്‍ , ഹില്‍ ക്ലൈം അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം എന്നിവയും പുതിയ ക്രേറ്റയിലുണ്ടാകും.

hyundai-creat-2017-1

എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ഡീസൽ വിഭാഗത്തിൽ 1.4 ലീറ്റർ, 1.6 ലീറ്റർ എൻജിനുകളാണു ‘ക്രേറ്റ’യ്ക്കു കരുത്തേകുക; പെട്രോളിലാവട്ടെ 1.6 ലീറ്റർ എൻജിനും. ‘എസ് എക്സ്’ മുതലുള്ള വകഭേദങ്ങൾക്കു മാത്രമാവും 1.6 ലീറ്റർ ഡീസൽ എൻജിന്റെ കരുത്ത്. ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളുണ്ട്. റെനോ ഡസ്റ്റർ, നിസാന്‍ ടെറാനോ മോഡലുകളുമായി മല്‍സരിക്കാനെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഏകദേശം ഒരുലക്ഷത്തിലധികം ക്രേറ്റ ഹ്യൂണ്ടേയ് നിരത്തിലെത്തിച്ചിരുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.