Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലേജ് കൂടിയ ഹൈബ്രിഡ് വാഹനങ്ങളുമായി ഹ്യുണ്ടേയ്

Hyundai Creta Hyundai Creta

വരുന്ന നാലു വർഷത്തിനുള്ളിൽ ഇന്ത്യയിൽ എട്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ) ഒരുങ്ങുന്നു. 2017 — 2020 കാലത്തേക്കുള്ള മോഡൽ ശ്രേണി ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിൽ നടന്ന ഡീലർമാരുടെ വാർഷിക സമ്മേളനത്തിൽ അനാവരണം ച്യെതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അറിയിച്ചു. വിപണിയിലെ മേധാവിത്തം നിലനിർത്തുന്നതിനൊപ്പം സുസ്ഥിരമായ വളർച്ചയും ലക്ഷ്യമിട്ടാണു പുതിയ മോഡൽ അവതരണങ്ങൾ ആസുത്രണം ചെയ്തിരിക്കുന്നതെന്നും കൂ വിശദീകരിച്ചു.

ഉൽപന്ന ശ്രേണി ശക്തമാക്കുന്നതിനൊപ്പം വിപണിയിൽ പുതിയ വിഭാഗങ്ങൾ സൃഷ്ടിക്കാനും എച്ച് എം ഐ എൽ ലക്ഷ്യമിടുന്നുണ്ട്. പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള മോഡൽ അവതരണങ്ങളിൽ മൂന്നെണ്ണം ഇന്ത്യൻ വിപണിയിൽ പുത്തൻ വിഭാഗങ്ങൾക്കു തന്നെ തുടക്കമിടുമെന്നാണ് കൂവിന്റെ പക്ഷം. നിലവിലുള്ള മോഡലുകളിൽ അടിമുടി മാറ്റം വരുത്തുന്നവയാകും അഞ്ച് അവതരണങ്ങൾ. ഇതിനു പുറമെ വിവിധ മോഡലുകൾക്ക് സമയാസമയങ്ങളിൽ പരിഷ്കാറങ്ങളും നവീകരണങ്ങളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം വൈദ്യുത വാഹന സാങ്കേതികവിദ്യയുടെ സാധ്യതകൾ തേടാനും എച്ച് എം ഐ എല്ലിനു പദ്ധതിയുണ്ട്; ഈ ലക്ഷ്യത്തോടെ ‘മൈൽഡ്’, ‘ഫുൾ’ ഹൈബ്രിഡ് വാഹനങ്ങൾ കമ്പനി പുറത്തിറക്കും. കൂടാതെ ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ, ടർബോ ഗ്യാസൊലിൻ എൻജിൻ തുടങ്ങിയവയും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും.

ഹ്യുണ്ടേയിയെ സംബന്ധിച്ചിടത്തോളം വാഹന വിൽപ്പനയിൽ ചൈനയ്ക്കും യു എസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഇന്ത്യൻ ഉപയോക്താക്കളോട് കമ്പനിക്കു ശക്തമായ പ്രതിബദ്ധതയുണ്ടെന്നു കൂ വ്യക്തമാക്കി.
ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ‘ഐകോണിക്’ 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും; അടുത്ത വർഷം രണ്ടാം പകുതിയിൽ കാർ ഇന്ത്യയിൽ വിൽപ്പനയ്ക്കുമെത്തും. പുതിയ വിഭാഗം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കുടുംബ അധിഷ്ഠിത കൺസപ്റ്റ്, മികച്ച രൂപകൽപ്പനയുള്ള മോഡൽ, നാലു മീറ്ററിൽ താഴെ നീളമുള്ള എസ് യു വി എന്നിവ 2019ന്റെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കാമെന്നു കൂ അറിയിച്ചു.

Your Rating: