Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെനെസിസ് ബ്രാൻഡിൽ ഇനി വൈദ്യുത കാറുകളും

hyundai-genesis Hyundai Genesis 2016

ആഡംബര ബ്രാൻഡായ ജെനെസിസിൽ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളും അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. പുതിയ പ്രീമിയം ബ്രാൻഡ് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഡംബര വൈദ്യുത വാഹനങ്ങളെയും കമ്പനി ജെനെസിസിന്റെ ഭാഗമാക്കുന്നതെന്നു ഹ്യുണ്ടേയ് സീനിയർ വൈസ് പ്രസിഡന്റ് മാൻഫ്രെഡ് ഫിറ്റ്സ്ജെറാൾഡ് അറിയിച്ചു. ഭാവിയിൽ ജെനെസിസ് ശ്രേണിയിൽ ബദൽ ഇന്ധന വാഹനങ്ങളും പുറത്തിറങ്ങുമെന്നു ഫിറ്റ്സ്ജെറാൾഡ് വെളിപ്പെടുത്തി. സ്വാഭാവികമായും ഇതിൽ വൈദ്യുത വാഹനങ്ങളും ഉൾപ്പെടുമെന്നും ബുസാൻ ഓട്ടോ ഷോയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജെനെസിസിൽ നിന്നുള്ള ബാറ്ററിയിൽ ഓടുന്ന ആദ്യ ആഡംബര കാർ എപ്പോൾ നിരത്തിലെന്നും മറ്റും വ്യക്തമാക്കാൻ അദ്ദേഹം സന്നദ്ധനായില്ല.

Hyundai Genesis 2016 | Auto Expo 2016 | Manorama Online

പൂർണമായും ബാറ്ററിയിൽ ഓടുന്ന കാറുകളാവും വാഹന വ്യവസായത്തിന്റെ ഭാവിയെന്നും ലംബോർഗ്നി ഡയറക്ടർ സ്ഥാനത്തു നിന്നു ജെനെസിസിന്റെ തന്ത്രങ്ങൾ മെനയാനായി ഹ്യുണ്ടേയിലേക്ക ചേക്കേറിയ ഫിറ്റ്സ്ജെറാൾഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് ആഡംബര കാറുകൾക്കായി ജെനെസിസിനെ സ്വതന്ത്ര ബ്രാൻഡായി ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്.  അതിനിടെ ജെനെസിസ് ശ്രേണിയിലെ വലിയ സെഡാനായ ‘ജി 80’ ഡീസൽ എൻജിനോടെ അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്നു ഹ്യുണ്ടേയ് വെളിപ്പെടുത്തി. ബുസാൻ ഓട്ടോ ഷോയിൽ പെട്രോൾ എൻജിനുള്ള ‘ജി 80’ ആണു കമ്പനി അനാവരണം ചെയ്തത്. ‘ജി 90’ കാറിനു ശേഷം ജെനെസിസിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ‘ജി 80’; പുതിയ കാർ അടുത്ത മാസത്തോടെ ദക്ഷിണ കൊറിയയിൽ വിൽപ്പനയ്ക്കെത്തും.
 

Your Rating: