Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ കാപ്ചർ എത്തുന്നു

renault-kaptur Renault Kaptur

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ എത്തിക്കുന്ന ക്രോസ് ഓവർ കാപ്ചറിന്റെ ആദ്യചിത്രങ്ങൾ പുറത്തിറങ്ങി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു വേണ്ടി വികസിപ്പിച്ച ക്രോസ് ഓവർ ബ്രിട്ടൻ‌ അടക്കമുള്ള രാജ്യങ്ങളിലെ ക്യാപ്ചർ എന്ന വാഹനത്തിന്റെ അതേ രൂപം തന്നെയായിരിക്കും പുതിയ ക്രോസ് ഓവറിനും.

renault-kaptur-2 Renault Kaptur

ഇന്ത്യയിൽ ഡസ്റ്ററിനേക്കാൾ വില കൂടുതലായിരിക്കും വാഹനത്തിന്. പ്രീമിയം സ്റ്റൈലിൽ മികച്ച സൗകര്യങ്ങളുമായി ആയിരിക്കും പുതിയ ക്രോസ്ഓവർ എത്തുക എന്നാണ് സൂചന. മുൻ‌ഭാഗത്തെ വലിയ ലോഗോ, ത്രിഡി ഇഫക്റ്റോടു കൂടിയ എൽ ഇ ഡി ടെയിൽലാമ്പ്, സ്റ്റൈലിഷ് ഇന്റീരിയർ എന്നിവ കാപ്ചറിന്റെ പ്രത്യേകതകളാണ്.

renault-kaptur-1 Renault Kaptur

4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ തന്നെയാകും കാപ്ചറിനും. ഡസ്റ്ററിലേതുപോലെ തന്നെ അഞ്ച്, ആറ് സ്പീഡ് ഗിയർബോക്സുകളും എഎംടി ഗിയർബോക്സും നാല് വീൽഡ്രൈവ് മോ‍ഡലും കാപ്ചറിനുമുണ്ടാകും എന്നാണ് കരുതുന്നത്. 2017 ആദ്യം കാപ്ചർ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.

Your Rating: