Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 കോടിയുടെ നമ്പർ

uae-number ബൽവിന്ദർ സാഹ്‌നി ഇഷ്ട നമ്പറുമായി.

ഇഷ്ട വാഹന നമ്പറിനായി ഇന്ത്യൻ വ്യവസായി മുടക്കിയത് 60 കോടി രൂപ (3.3 കോടി ദിർഹം). ബൽവിന്ദർ സാഹ്നിയാണു തന്റെ റോൾസ് റോയ്സ് കാറിനു വേണ്ടി ഡി 5 എന്ന നമ്പർ ലേലത്തിൽ സ്വന്തമാക്കിയത്. അബു സബാഹ് എന്നറിയപ്പെടുന്ന സാഹ്നി യുഎഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആർഎസ്ജി ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയാണ്. 10 കോടി ദിർഹം മുടക്കേണ്ടി വന്നാലും ഇഷ്ട നമ്പർ വാങ്ങിയേ മടങ്ങൂ എന്ന വാശിയോടെയാണു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ ലേലത്തിൽ പങ്കെടുത്തത്.

rate

മറ്റുള്ളവർ നൂറും ആയിരവും ദിർഹം വീതം കൂട്ടി വിളിച്ചപ്പോൾ സാഹ്നി ഒറ്റയടിക്കു 10 ലക്ഷം ദിർഹം (ഏകദേശം 1.8 കോടി രൂപ) വീതമാണു കൂട്ടിവിളിച്ചത്. മറ്റൊരു നമ്പർ കൂടി 10 ലക്ഷം ദിർഹത്തിനു സ്വന്തമാക്കുകയും ചെയ്തു. ഫാൻസി നമ്പരുകളോടുള്ള ഭ്രാന്ത് സാഹ്നിക്കു മുൻപേയുള്ളതാണ്. കഴിഞ്ഞ വർഷം ഒ 9 എന്ന നമ്പർ 2.5 കോടി ദിർഹത്തിന് (ഏകദേശം 45 കോടി രൂപ) വാങ്ങിയിരുന്നു. തന്റെ കാർ ശേഖരത്തിലെ റോൾസ് റോയ്സ് കാറുകളിലൊന്നിനായിരിക്കും നമ്പർ ലഭിക്കുക എന്നാണ് ബൽവിന്ദർ സാഹ്നി അറിയിച്ചത്. 

Your Rating: