Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഇന്ത്യൻ നിർമിത റേഞ്ച് റോവർ ഇവോക്

Range Rover Evoque Range Rover Evoque

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ശ്രേണിയിലെ മറ്റൊരു മോഡൽ കൂടി ഇന്ത്യയിൽ നിർമിച്ചു തുടങ്ങി. 2011ൽ ഇന്ത്യൻ വിപണിയിൽ അരങ്ങറ്റം കുറിച്ച ‘റേഞ്ച് റോവർ ഇവോക്കി’ന്റെ പ്രാദേശിക അസംബ്ലിങ്ങാണു പുണെയ്ക്കടുത്തു ചിക്ലിയിലെ ശാലയിൽ ആരംഭിച്ചത്.

‘ഫ്രീലാൻഡർ ടു’, ‘ജഗ്വാർ എക്സ് എഫ്’ ‘എക്സ് ജെ’ എന്നിവയ്ക്കു ശേഷം പുണെയിൽ അസംബ്ലിങ് ആരംഭിക്കുന്ന നാലാമതു മോഡലാണു ‘റേഞ്ച് റോവർ ഇവോക്’. പ്രാദേശിക തലത്തിൽ നിർമാണം ആരംഭിച്ചതോടെ റേഞ്ച് റോവർ ഇവോക്’ വകഭേദങ്ങളുടെ വിലയിൽ ലക്ഷങ്ങളുടെ കുറവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

അഞ്ചു വാതിലുള്ള ‘റേഞ്ച് റോവർ ഇവോക്കി’ന്റെ ‘പ്യുവർ’ വകഭേദം ഇറക്കുമതി വഴി വിൽപ്പനയ്ക്കെത്തുമ്പോൾ 54.93 ലക്ഷം രൂപയായിരുന്നു മുംബൈയിലെ ഷോറൂം വില; എന്നാൽ പ്രാദേശിക അസംബ്ലിങ് ആരംഭിച്ചതോടെ വില 48.73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. ‘ഡൈനാമിക്’ വകഭേദത്തിന്റെ വില 64.20 രൂപയിൽ നിന്ന് 52.40 ലക്ഷം രൂപയായും ‘പ്രസ്റ്റീജി’ന്റേത് 65.04 ലക്ഷം രൂപയിൽ നിന്ന് 56.21 ലക്ഷം രൂപയായുമാണു കുറയുക. റോഡ് നികുതിയിലടക്കമുള്ള കാര്യങ്ങളിൽ ലഭിക്കുന്ന കുറവ് കൂടിയാവുന്നതോടെ ഉപയോക്താക്കൾക്കുള്ള ആനുകൂല്യം ഇനിയുമേറുമെന്നാണു കണക്ക്.

ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ലഭിക്കുന്ന അഞ്ചു വാതിലുള്ള ‘ഇവോകി’ൽ റിയർ വ്യൂ കാമറ സഹിതം മുൻ — പിൻ പാർക്കിങ് സെൻസർ, നാവിഗേഷൻ സംവിധാനം, ഫിക്സഡ് പനോരമിക് സൺറൂഫ്, അഥ്യാധുനിക ടെറെയ്ൻ റെസ്പോൺസ് സിസ്റ്റം എന്നിവയൊക്കെയുണ്ട്.

‘ഇവോക്കി’ലെ 2.2 ലീറ്റർ, എസ് ഡി ഫോർ കോമൺ റയിൽ ടർബോ ഡീസൽ എൻജിന് 3,500 ആർ പി എമ്മിൽ 187.7 ബി എച്ച് പി കരുത്തും 2,000 ആർ പി എമ്മിൽ 420 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

അതേസമയം മൂന്നു വാതിലുള്ള ‘ഇവോക്’ മുന്തിയ വകഭേദമായ ‘ഡൈനാമിക്കി’ൽ മാത്രമാണു ലഭ്യമാവുക; കാറിലെ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിനു പരമാവധി 237 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനൊപ്പവുമുള്ളത്.

VIEW FULL TECH SPECS
Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer