Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയ്ക്ക് പെട്രോൾ വകഭേദം

innova-crysta

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ എംപിവി ഇന്നോവയ്ക്ക് പെട്രോൾ വകഭേദവുമായി എത്തുന്നു. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ പുതിയ മോഡൽ ഇന്നോവ ക്രിസ്റ്റയിൽ 2.7 ലിറ്റർ പെട്രോൾ എൻജിനാണ് കമ്പനി ഘടിപ്പിക്കുക. ആദ്യ മോഡല്‍ ഇന്നോവയിൽ പെട്രോൾ വകഭേദമുണ്ടായിരുന്നെങ്കിലും ആവശ്യക്കാർ കുറവായിരുന്നു. ഡൽഹിയിൽ 2000 സിസിയിൽ അധികം എൻജിൻ കപ്പാസിറ്റിയുള്ള ഡീസൽ കാറുകൾ നിരോധിച്ചതിനെ തുടർന്ന് പെട്രോൾ മോഡലിന് ആവശ്യക്കാറുണ്ടാകും എന്നാണു കമ്പനി കരുതുന്നത്.

innova-crysta-1

പുതിയ 2.7 ലിറ്റർ പെട്രോൾ എൻജിൻ‌ വകസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും. അടുത്ത ദീപാവലിയോടു കൂടി പെട്രോൾ ഇന്നോവ വിപണിയിലെത്തുമെന്നുമാണു കമ്പനി പറയുന്നത്. നിലവിൽ ഇന്തോനേഷ്യൻ‌ വിപണിയിലുള്ള പെട്രോൾ മോഡലിൽ 2 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. പുതിയ മോഡൽ ക്രിസ്റ്റയുടെ രണ്ടു ഡീസൽ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റർ ഡീസൽ 2.4 ലിറ്റർ ഡീസൽ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങൾ. അതിൽ 2.8 ലിറ്റർ ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്.

innova-crysta

ഇന്നോവ ക്രിസ്റ്റയ്ക്കു 1,413,826 മുതൽ 2,110,073 രൂപ വരെയാണു കൊച്ചി എക്സ് ഷോറൂം വില. 2.8 ലിറ്റർ സിക്സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റർ ഇന്ധന ക്ഷമതയും 2.4 ലിറ്റർ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റർ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് അവകാശപ്പെടുന്നു. 2005 ൽ ടൊയോട്ട ക്വാളിസിന്റെ പകരക്കാരനായാണ് ഇന്നോവ എത്തിയത്. 2008 ലും 2011ലും 2013ലും ചെറിയ മാറ്റങ്ങളുമായി ഇന്നോവ എത്തിയെങ്കിലും ഇതാദ്യമായാണ് സമഗ്ര മാറ്റങ്ങളുമായി എത്തുന്നത്. പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്.

Toyota Innova Crysta | Launch Video | Auto Expo 2016 | Manorama Online

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പോയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.