Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൽവൽസ്റ്റോൺ ട്രാക്ക് പാട്ടത്തിനെടുക്കാൻ ജെ എൽ ആർ

Jaguar Land Rover (JLR)

യു കെയിലെ ഫോർമുല വൺ മത്സരവേദിയായ സിൽവർസ്റ്റോൺ റേസ് ട്രാക്ക് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) പാട്ട ത്തിനെടുക്കാൻ സാധ്യത. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ബ്രിട്ടീഷ് ഗ്രാൻപ്രിക്ക് ആതിഥ്യമരുളുന്ന സിൽവർസ്റ്റോണും അനുബന്ധ ഭൂമിയും ജെ എൽ ആറിനു പാട്ടത്തിനു നൽകുന്നതിനോട് സർക്യൂട്ട് ഉടമകളും അനുകൂലമായാണു പ്രതികരിച്ചത്. ഇതുസംബന്ധിച്ച തുടർചർച്ചകൾ നടത്താൻ സിൽവർസ്റ്റോണിന്റെ ഉടമകളായ ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ്വി(ബി ആർ ഡി സി)ന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സിൽവർസ്റ്റോൺ റേസ് ട്രാക്കിനെ ‘പാരമ്പര്യ കേന്ദ്ര’മായി വികസിപ്പിക്കാനാണു ജഗ്വാർ ലാൻഡ് റോവർ ആലോചിക്കുന്നത്. സ്വന്തം കാറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇവിടെ ഓഫിസും ഹോട്ടലും സന്ദർശക കേന്ദ്രവും സ്ഥാപിക്കാനാണു ജെ എൽ ആറിന്റെ നീക്കം.

മധ്യ ഇംഗ്ലണ്ടിൽ സ്ഥിതി ചെയ്യുന്ന സിൽവർസ്റ്റോൺ റേസ് ട്രാക്കും സമീപത്തെ ഭൂമിയും ജെ എൽ ആറിനു കൈമാറുന്നതു സംബന്ധിച്ച് കമ്പനിയുമായി ചർച്ച തുടരാമെന്ന നിലപാടിലാണു ക്ലബ് അംഗങ്ങൾ. ബ്രിട്ടനിലെ രണ്ടു പ്രീമിയം ബ്രാൻഡുകൾക്കൊപ്പം സിൽവർസ്റ്റോണിനെ എത്തിക്കുന്നതാണു നിർദിഷ്ട ഇടപാടെന്നാണത്രെ ക്ലബ്വിന്റെ വിലയിരുത്തൽ. പോരെങ്കിൽ ഭൂമി പാട്ടത്തിനു നൽകുന്നത് ബി ആർ ഡി സിക്കു സാമ്പത്തികമായി ഗുണകരമാവുമെന്ന നേട്ടവുമുണ്ട്. അതേസമയം, സിൽവർസ്റ്റോൺ പാട്ടത്തിനെടുക്കുന്നതു സംബന്ധിച്ച വാർത്തകളോട് ജെ എൽ ആർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡെയ്മ്ലറിന്റെ ഉടമസ്ഥതയിലുള്ള ജർമൻ ആഡംബര കാർ ബ്രാൻഡായ മെഴ്സീഡിസ് ബെൻസിന്റെ നേതൃത്വത്തിൽ ലണ്ടനിൽ മെഴ്സീഡിസ് ബെൻസ് വേൾഡ് പ്രവർത്തിക്കുന്നുണ്ട്. ഡ്രൈവിങ് അനുഭവവും ഗൈഡഡ് ടൂറും സിമുലേറ്റഡ് റൈഡുകളുമൊക്കെയായി ഒഴിവുവേളകൾ ചെലവിടാൻ ബ്രിട്ടീഷ് കുടുംബങ്ങളെ ആകർഷിക്കുന്നതിൽ ഈ കേന്ദ്രം വിജയിച്ചിട്ടുമുണ്ട്. സിൽവർസ്റ്റോൺ ട്രാക്കും അനുബന്ധ പ്രദേശവും പാട്ടത്തിനെടുത്ത് സമാന സൗകര്യങ്ങളുള്ള ഹെറിറ്റേജ് കേന്ദ്രം വികസിപ്പിക്കാനാണു ജെ എൽ ആർ ആലോചിക്കുന്നതന്നാണു സൂചന.

Your Rating: