Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിനു വിട, ജീപ്പ് ഇന്ത്യയിലേക്ക്

jeep-renegade-3 Jeep Renegade

ജീപ്പ് ആരാധകർക്കു സന്തോഷവാർത്ത സമ്മാനിച്ചുകൊണ്ട് അമേരിക്കൻ യുട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളായ ജീപ്പ് ഇന്ത്യയിലേക്കെത്തുന്നു. അടുത്ത മാസം ആദ്യം ജീപ്പിന്റെ മൂന്നു മോഡലുകൾ ഇന്ത്യയില്‍ പുറത്തിറങ്ങും. ജീപ്പ് ഗ്രാൻഡ് ചെറോക്കി, ഗ്രാൻഡ് ചെറോക്കി എസ്ആർടി, റാംഗ്‌ളർ അൺലിമിറ്റഡ് എന്നീ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുക. പൂർണമായും ഇറക്കുമതി ചെയ്താകും തുടക്കത്തിൽ ഇന്ത്യയിലെത്തിക്കുക.

വരുന്നു ജിപ്സിയുടെ രണ്ടാം തലമുറ

jeep-wrangler Jeep Wrangler Unlimited

2017 ൽ ഇന്ത്യയിൽ നിർമാണശാല ആരംഭിച്ചു വാഹനങ്ങൾ അസംബിൾ ചെയ്യാനും കമ്പനിക്കു പദ്ധതിയുണ്ട്. അതിനായി ഫീയറ്റിന്റെ പുണെ നിർമാണശാലയിൽ 1854 കോടി നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിലെ മൂന്നു മോഡലുകൾ കൂടാതെ 2017 ൽ ഇന്ത്യയിൽ അസംബിൽ ചെയ്യുന്ന ജീപ്പ് റെനഗോഡും പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

വിമാനം കത്തിയാൽ ആദ്യമെത്തണം! 

Jeep Wrangler Unlimited | Auto Expo 2016 | Manorama Online

ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ മൂന്നു വാഹനങ്ങളെയും ഫീയറ്റ് പ്രദർശിപ്പിച്ചിരുന്നു. ജീപ്പ് ചെറോക്കിയുടെ 3 ലിറ്റർ വി 6 എൻജിന് 240 ബിഎച്ച്പി കരുത്തുണ്ട്. ജിപ്പ് ചെറോക്കി എസ് ടി ആറിന്റെ 6.4 ലിറ്റർ എൻജിന്റെ കരുത്ത് 475 ബിഎച്ച്പിയാണ്. മൂന്നാമത്തെ മോഡലായ ജീപ്പ് റാംഗ്‌ളർ അൾട്ടിമേറ്റിലെ 2.8 ലിറ്റർ എൻജിന് 197 ബിഎച്ച്പി കരുത്തും 460 എൻഎം ടോർക്കുമുണ്ട്