Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 10% വിപണി വിഹിതം നേടാനാവുമെന്നു ജെ എൽ ആർ

jlr

ശേഷിയേറിയ ഡീസൽ എൻജിനുള്ള മോഡലുകൾക്ക് രാജ്യതലസ്ഥാനത്ത് എട്ടു മാസത്തോളം നീണ്ട വിൽപ്പന വിലക്കിനിടയിലും ഇക്കൊല്ലം ഇന്ത്യയിൽ മികച്ച വളർച്ച നേടാനാവുമെന്നു ജഗ്വാർ ലാൻഡ് റോവറിനു പ്രതീക്ഷ. ഇന്ത്യൻ ആഡംബര കാർ വിപണിയിലെ വിഹിതത്തിൽ ഗണ്യമായ വർധനയാണു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വിൽപ്പനയിൽ 45% വളർച്ചയാണു കമ്പനി കൈവരിച്ചത്; പക്ഷേ തുടർന്നുള്ള മൂന്നു മാസത്തിനിടെ നേരിട്ട ഇടിവ് ഈ നേട്ടം ഇല്ലാതാക്കിയെന്നു മാത്രം.

എന്നാൽ രണ്ടു ലീറ്ററിൽ താഴെ എൻജിൻ ശേഷിയുള്ള ജഗ്വാർ ‘എഫ് പേസി’ന്റെ വരവോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു കമ്പനി. ഒപ്പം ‘ജഗ്വാർ എക്സ് എഫ്’ പോലുള്ള മോഡലുകൾക്ക് ആവശ്യക്കാരേറിയതും കമ്പനിക്ക് ആഹ്ലാദം പകരുന്നുണ്ട്.മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വിപണി വിഹിതം ഗണ്യമായി ഉയരുമെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി വ്യക്തമാക്കുന്നു. ഇക്കൊല്ലത്തോടെ ആഡംബര കാർ വിപണിയിൽ 10% വിഹിതമെന്ന ലക്ഷ്യമാണു കമ്പനി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. 2015ൽ 3,200 കാറുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലം 3,500 — 4,000 യൂണിറ്റെങ്കിലും വിൽക്കാനാവുമെന്നാണു ജെ എൽ ആറിന്റെ പ്രതീക്ഷ.
പ്രാദേശിക ഉൽപ്പാദനത്തിന്റെ ഫലമായി ‘ജഗ്വാർ എക്സ് ജെ’യുടെ വില കുറഞ്ഞതോടെ 2016 — 17ന്റെ ആദ്യ പാദത്തിലെ വിൽപ്പനയിൽ 45% വർധന നേടാൻ കമ്പനിക്കു കഴിഞ്ഞു.

എന്നാൽ രണ്ടാം പാദത്തിലെ വിൽപ്പന നിരാശാജനകമായിരുന്നെന്നു കണക്കുകൾ വെളിപ്പെടുത്താതെ സൂരി അംഗീകരിക്കുന്നു. ആഡംബര കാർ നിർമാതാക്കൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം സ്വീകാര്യതയുള്ളതും ജെ എൽ ആറിനാണെന്നു സൂരി അവകാശപ്പെട്ടു. ജഗ്വാറിനു മാത്രം 45 ലക്ഷം ആരാധകരാണു ഫേസ് ബുക്കിലുള്ളത്; ലാൻഡ് റോവറിനാവട്ടെ 25 ലക്ഷം ആരാധകർ വേറെയുമുണ്ട്. അതേസമയം, മെഴ്സീഡിസിനും ഔഡിക്കും കൂടി ഫേസ്ബുക്കിലുള്ളത് 35 ലക്ഷം ആരാധകർ മാത്രമാണ്. ജെ എൽ ആർ ബ്രാൻഡിന്റെ ജനപ്രീതി ഉയരുന്നതിന്റെ വ്യക്തമായ സൂചനായണിതെന്നു സൂരി കരുതുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.