Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണ്‍ എബ്രഹാം നിസാന്റെ പുതിയ ബ്രാൻഡ് അംബാസിഡർ

nissan-john-abraham നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി അരുൺ മൽഹോത്രക്കും (ഇടത്) നിസാൻ മോട്ടോർ ഇന്ത്യ പ്രസിഡന്റ് ഗുയ്‌ലോം സികാർഡ് (വലത്) എന്നിവർക്കൊപ്പം ജോൺ എബ്രഹാം.

ന്യൂഡൽഹി ∙ ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിസാന്റെ പുതിയ ബ്രാൻഡ് അംബാസിഡർ. രാജ്യത്തു പുറത്തിറക്കുന്ന വാഹനങ്ങളുടെ അംബാസിഡറായാണ് ജോണിനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉടനെ വിൽപനക്കെത്തുമെന്നു കമ്പനി അറിയിച്ചിരിക്കുന്ന ജിറ്റി-ആർ സ്പോർട്സ് കാർ, എക്സ് ട്രെയിൽ ഹൈബ്രിഡ് എസ് യു വി എന്നിവയുടെ പ്രചാരണത്തിന് ഇനി ബോളിവുഡ് താരവുമുണ്ടാകും.

Nissan-X-Trail-Hybrid നിസാൻ എക്സ് ട്രെയിൽ ഹൈബ്രിഡ്

ബോളിവുഡ് സൂപ്പർ താരത്തെ ബ്രാൻഡ് അംബാസിഡറാക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാവുമെന്നു നിസാൻ കരുതുന്നു. ഡൽഹിയിൽ നടക്കുന്ന ഓട്ടൊ എക്സ്പൊ വേദിയിൽ വച്ചാണ് ജോൺ എബ്രഹാമിനെ പുതിയ ബ്രാൻഡ് അംബാസിഡറായി നിസാൻ പ്രഖ്യാപിച്ചത്.

nissan-gtr നിസാൻ ജിറ്റി-ആർ

നിസാനുമായുള്ള പുതിയ കരാർ സന്തോഷം നൽകുന്നുവെന്ന് ജോൺ പ്രതികരിച്ചു. ഡ്രൈവിങ്ങ് എക്കാലത്തും തന്റെ പാഷനാണ്. ഒരു ഇതിഹാസമാണ് ജിറ്റി-ആർ. ഏതൊരാളെയും ആകർഷിക്കാനുള്ള മികവും കരുത്തും ഈ മോഡലിനുണ്ട്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ മോഡലാണ് എക്സ് ട്രെയിൽ ഹൈബ്രിഡെന്നും ജോൺ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.