Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിഫൈഡ് ഡ്യൂക്ക്

kabali-bike-2 ചിത്രങ്ങൾ: നിഖിൽ രാജ്

രജനി ആരാധകരെ കബാലി തൃപ്തിപ്പെടുത്തിയാലും ഇല്ലെങ്കിലും ചിത്രം ഉണ്ടാക്കിയ തരംഗം നീണ്ടു നിൽക്കുക തന്നെ ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയധികം തരംഗം സൃഷ്ടിക്കുന്നത്. ദക്ഷിണേന്ത്യയിൽ മാത്രമല്ല ഉത്തരേന്ത്യയിലും മലേഷ്യയിലും അങ്ങ് ജപ്പാനിൽ വരെ കബാലി തന്നെയാണ് താരം.

കബാലി ബസ് ഡാ
 

kabali-bike-1

ആരാധകർ തങ്ങളുടെ വാഹനങ്ങള്‍ വരെ കബാലി പോസ്റ്ററുകൾ കൊണ്ട് അലങ്കരിക്കുന്നു. കബാലി റാപ്പ് ചെയ്ത ലംബോർഗിനിയും, സ്വിഫ്റ്റും, ബസിനും പുറമെ കബാലി ബൈക്കുകളുമായി എത്തിയിരിക്കുകയാണ് കബാലിയുടെ ആരാധകർ. പത്തനംതിട്ടയിലെ ക്ലബ് ബ്ലാക്ക് ലിസ്റ്റഡ് പ്രവർത്തകരാണ് കബാലിയുടെ റിലീസ് ആഘോഷിക്കാനായി ബൈക്കുകളിൽ സ്റ്റിക്കർ പതിപ്പിച്ചത്.

കബാലി എഡിഷൻ സ്വിഫ്റ്റ്

kabali-bike

നേരത്തെ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഫോക്സ്‌ സ്റ്റാർ സ്റ്റുഡിയോയാണ് ഡബിൾ ഡക്കർ കബാലി ബസ് പുറത്തിറക്കിയിരുന്നു. കൂടാതെ കബാലിക്കും സ്റ്റൈൽ മന്നനുമുള്ള ആദര സൂചകമായി തമിഴ്നാട്ടിലെ മാരുതി സുസുക്കി ഡീലർഷിപ്പ് സുസുക്കി സ്വിഫ്റ്റിന്റെ കബാലി എഡിഷനും പുറത്തിറക്കിയിരുന്നു.  

Your Rating: