Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവസാക്കി സൂപ്പർബൈക്ക് ഷോറൂം കൊച്ചിയിൽ

kawasaki-logo

കാവസാക്കിയുടെ സൂപ്പർ ബൈക്ക് ഷോറൂമിന് കൊച്ചിയിൽ തുടക്കം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ കാവസാക്കി ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർ ഷിഗതോ നിഷികവയാണ് കൊച്ചി ഷോറൂം ഉദ്ഘാടനം ചെയ്തത്. കാവസാക്കി നിൻജ ഇസഡ്എക്സ്14ആർ, നിൻജ ഇസഡ്എക്സ്10ആർ, നിൻജ 1000, കാവസാക്കി എസഡ്1000, കാവസാക്കി ഇസഡ്800 കാവസാക്കി വെർസിസ് തുടങ്ങിയ മോഡലുകൾ‌ കൊച്ചിയിൽ ലഭ്യമാകും.

kawasaki-firstsale കാവസാക്കി കൊച്ചി ഷോറൂമിലെ ആദ്യ വിൽപ്പന കാവസാക്കി ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റർ ഷിഗതോ നിഷികവ നിർവ്വഹിക്കുന്നു ബൈക്ക് ഉടമ നഹാസ് മുഹമ്മദ്, കിവിരാജ് മോട്ടോഴ്സ് സിഈഒ പുഷ്പചന്ദ് ചോര്‍ഡിയ തുടങ്ങിയവർ സമീപം

സുപ്പർബൈക്കുകൾക്ക് മാത്രമായി കാവസാക്കി തുടങ്ങുന്ന കേരളത്തിലെ ആദ്യ ഷോറൂമാണ് കൊച്ചിയിലെ കിവ്‌രാജ് കാവസാക്കി. നിലവിൽ ഇന്ത്യയിൽ ഒമ്പത് ഷോറൂമുകളുണ്ട് കാവസാക്കിക്ക്. ബ്ലാംഗ്ലൂർ കാവസാക്കി ഷോറൂമിന്റെ ഉടമകൾ തന്നെയാണ് കൊച്ചിയിലും വിതരണകേന്ദ്രം തുടങ്ങിയത്‍. കാവസാക്കി സൂപ്പർബൈക്ക് വിതരണ കേന്ദ്രത്തൊടൊപ്പം 6കെ ഐഓഎം എന്ന പേരിൽ സൂപ്പർബൈക്ക് ട്രെയിംഗ് സെന്ററും കിവ്‌രാജ് നടത്തുന്നുണ്ട്. മൂന്നു ദിവസം നീണ്ട് നിൽക്കുന്ന ട്രെയിംഗ് കേരളത്തിലും കൊയമ്പത്തൂരിലെ കരി സ്പീഡ് വേയിലുമായിട്ടാണ് നടത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.