Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെ‍‍‍‍ഡ്‌ലൈറ്റിട്ടാൽ‌ നൂറ്

himalayan-testride-1 Representative Image

ഇരുചക്രവാഹനങ്ങളുടെ അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡേ ടൈം റണ്ണിങ് ലാമ്പുകൾ വേണം എന്നത് നിയമമാക്കി കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ലൈറ്റ് കത്തിച്ച് വാഹനമോടിച്ചതിന്റെ പേരിൽ പെറ്റിയടിച്ച് മാതൃകയായിരിക്കുന്നു കേരള പോലീസ്. കോട്ടയം സ്വദേശികളായ കുര്യനെയും ജവീൻ മാത്യുവിനേയുമാണ് ലൈറ്റിട്ടതിന്റെ പേരിൽ പൊലീസ് പിടിച്ചത്. റോയൽ എൻഫീൽഡ് ഊട്ടിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത മടങ്ങവെയാണ് പുതുക്കാട് ഹൈവേ പോലീസാണ് ഇരുവരേയും തടഞ്ഞത്.

ബൈക്ക് ഓടിക്കുമ്പോൾ സുരക്ഷ എന്ന കരുതിയാണ് പകൽ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ചത്. ഹൈവേ വഴിയുള്ള യാത്രയിൽ സുരക്ഷയെക്കരുതി ചെയ്തതാണ് എന്നാണ് ഇവർ പറയുന്നത്. പിഴ അടക്കണം എന്നു നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥനോട് സുരക്ഷയെക്കരുതിയാണ് ഹൈ‍ഡ്‌ലൈറ്റ് പ്രകാശിപ്പിച്ചതെന്ന് പറഞ്ഞെന്നും പക്ഷേ അദ്ദേഹം വഴങ്ങിയില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഇവർ പറഞ്ഞു.

headlight-fine

യുഎസ്‌‌എ കാനഡ, യൂറോപ്യൻ യൂണിയനിൽപെട്ട രാജ്യങ്ങൾ തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ബൈക്കുകളിൽ ഡേ ടൈം റണ്ണിങ് ലാമ്പുകൾ നിർബന്ധമാണ്. ഇരുചക്രവാഹനങ്ങൾ പകൽ സമയത്തും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇരുചക്രവാഹനാപടകങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഡേ ടൈം റണ്ണിങ് ലാമ്പുകൾ അല്ലെങ്കിൽ ഓട്ടമാറ്റിക് ഹെഡ്‌ലാംപ് (എഎച്ച്ഒ) നിർബദ്ധമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇരുചക്ര വാഹന നിർമാതാക്കൾക്ക് നൽകിയ നിർദ്ദേശ പ്രകാരം ഓട്ടമാറ്റിക്ക് ഹെഡ്‌ലാംപുകൾ 2017 ഏപ്രിൽ 1 മുതൽ നിർബന്ധമായും വേണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.

Your Rating: