Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് കെ ടി എം?

ktm

ബജാജിന്റെ കൂട്ടു പിടിച്ച് ഇന്ത്യയിലെത്തിയ വാഹന നിർമ്മാതാക്കളാണ് കെടിഎം. 2011 ൽ ഇന്ത്യയിലെത്തിയ കെടിഎം ആദ്യ ബൈക്കായ ഡ്യുക്ക് പുറത്തിറക്കി. ഡ്യുക്ക് 200, 390, ആർസി 200, 390 തുടങ്ങിയ കിടിലൻ പെർഫോമൻസ് ബൈക്കുകളുമായി കെടിഎം ഇന്ത്യൻ യുവാക്കളുടെ ഇടയിലെ ഹരമാണ്, എന്നാൽ എത്ര പേർക്ക് അറിയാം കെടിഎം എന്ന ബൈക്കിന്റെ പൂർണ്ണനാമം. ക്രോന്രിഫ് ആന്റ് ട്രങ്കെൻപോൾസ് മാറ്റിഹോഗന്‍ (Kronreif & Trunkenpolz Mattighofen) എന്നാണ് കെടിഎമ്മിന്റെ പൂർണ്ണനാമം. 1934 ജോഹൻ ഹാൻസ് ട്രങ്കെൻപോൾസ് എന്ന എഞ്ചിനിയേർ ഓസ്ട്രിയയിലെ മാറ്റിഗോഫൻ എന്ന സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ് പണി ശാലയാണ് കെടിഎം ആയി മാറിയത്. പിന്നീട് ഡികെവൈയുടെ മോട്ടോർസൈക്കിളിന്റേയും ഓപ്പലിന്റെ കാറുകളുടേയും വിതരണം കെടിഎം ഏറ്റെടുത്തു. തുടക്കത്തിൽ Kraftfahrzeug Trunkenpolz Mattighofen എന്നായിരുന്നു കമ്പനിയുടെ പേര്.

ktm-r100 കെ ടി എം ആർ100

1951 ലാണ് കെടിഎം ആദ്യമായി മോട്ടോർ സൈക്കിളിന്റെ മോഡൽ നിർമ്മിക്കുന്നത്. 1953 ഏർൺസ്റ്റ് ക്രോന്രിഫ് എന്ന വ്യവസായി കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി. അതോടെ പേര് Kronreif & Trunkenpolz Mattighofen എന്നാക്കി മാറ്റി. 1954 ലാണ് കമ്പനി തങ്ങളുടെ ആദ്യ മോട്ടോർ സൈക്കിൾ ആർ100 പുറത്തിറക്കി. വെറും 20 പണിക്കാർ, ദിവസവും മൂന്ന് മോട്ടോർസൈക്കിൾ എന്ന തോതിലായിരുന്നു ആദ്യ കാലത്ത് മോട്ടോർ സൈക്കിൾ നിർമ്മിച്ചിരുന്നത്. ഹാൻസ് 1962 ൽ ഹൃദയാഘാതം മൂലം മരിച്ച ശേഷം, മകനായ എറിക്ക് കമ്പനിയുടെ സ്ഥാനമേറ്റു. തുടക്കത്തിൽ മോട്ടോർ സൈക്കിളിന്റെ എല്ലാ ഭാഗങ്ങളും ഈ കമ്പനിതന്നെയാണ് നിർമ്മിച്ചിരുന്നത്.

ktm-rc-200 കെ ടി എം ആര്‍ സി 200

1991 ൽ‍ നഷ്ടത്തിലായതിനെ തുടർന്ന് കെടി എം നാല് സ്വതന്ത്ര കമ്പനികളായി പിരിഞ്ഞു. 1994 ൽ കെടിഎം സ്പോർട്ടസ് മോട്ടോർസൈക്കിൾ എജി എന്ന് കമ്പനിയുടെ പേര് മാറ്റുകയും ഡ്യുക്ക് അടക്കമുള്ള ബൈക്കുകളുടെ നിർമ്മാണം തുടങ്ങുകയും ചെയ്തു 2007 ൽ കെടിഎമ്മിന്റെ 14.5 ശതമാനം ഓഹരികൾ ബജാജ് സ്വന്തമാക്കി. നിലവിൽ കെടിഎമ്മിന്റെ 47 ശതമാനം ഓഹരികള്‍ ബജാജിന് സ്വന്തമാണ്.