Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീപിടിക്കുന്നു, ലംബോര്‍ഗിനി സൂപ്പർകാറുകൾക്ക് തിരിച്ചുവിളി

lamborghini-catches-fire Lamborghini Catching Fire, Image Captured From Youtube video

ഇറ്റാലിയൻ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ സൂപ്പർ കാറുകൾക്ക് തിരിച്ചുവിളി. തീപിടിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ലംബോഗിനി അവന്റെഡോർ സൂപ്പർകാറുകളെ തിരിച്ചുവിളിച്ച് പരിശോധിക്കാൻ കമ്പനി ഒരുങ്ങുന്നത്. 2011 മുതൽ 2016 വരെ നിർമിച്ച ഏകദേശം 5900 അവന്റെഡോർ സൂപ്പർകാറുകളെയാണ് തിരിച്ചു വിളിക്കുന്നത്. ഇതിൽ ഏകദേശം 26 കോടി രൂപ വിലയുള്ള ലോകത്ത് 12 എണ്ണം മാത്രമുള്ള വേനേനോയും ഉൾപ്പെടും.

lamborghini-catches-fire-1 Lamborghini Catching Fire, Image Captured From Youtube video

കാറുകളുടെ എൻജിൻ ബേയിലെ തകരാറാണ് തീപിടുത്തത്തിന് കാരണമാകുന്നത്. ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ തീപിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനത്തിലെ ചൂടുകൂടുമ്പോൾ നീരാവിയാകുന്ന ഇന്ധനം എക്സ്ഹോസ്റ്റിലെത്തിയാണ് തീ പിടിക്കുന്നത്. ഇത്തരത്തിൽ ഏഴ് തീപിടുത്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള തീപിടുത്തം ഒഴിവാക്കാനായി തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ ഇവാപ്രേറ്റീവ് എമിഷൻ സിസ്റ്റത്തിന്റെ ഘടകങ്ങൾ മാറ്റി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Lamborghini Catches Fire | Flaming Aventador

ലംബോർഗ്നിയുടെ ആഗോളതലത്തിലെ 132 ഡീലർഷിപ്പുകള്‍ വഴിയായിരിക്കും തിരിച്ചുവിളി നടത്തുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 3,245 യൂണിറ്റുമായി റെക്കോഡ് വിൽപ്പന നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളി നടത്തിയിരിക്കുന്നത്.

Your Rating: