Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ വലിക്കുന്ന ഡിസ്കവറി സ്പോർട്സ് !

land-rover-discovery-sport-1 Photo Courtesy: YouTube

മികച്ച കരുത്തും മികവും ഒത്തിണങ്ങുന്ന എസ് യു വികൾ നിർമിക്കുന്നതിൽ പ്രശസ്തരാണു ബ്രിട്ടീഷ് കമ്പനിയായ ലാൻഡ് റോവർ. കരുത്തും യാത്ര സുഖവും ഒരുപോലെ ഒത്തിണങ്ങിയ ലാൻഡ് റോവറിന്റെ എസ് യു വികൾ പൊതുവേ ദുർഘടപാതകൾ താണ്ടാനും, ദൂര യാത്രയ്ക്കും, ഓഫ് റോഡിങ്ങിനുമെല്ലാം ഒരു പോലെ യോജിച്ചവയാണ്.

The Discovery Sport Tows 100 Tonne Train in Demonstration of Towing Capability

എന്നാൽ ഇവ ട്രെയിന്റെ ബോഗികൾ‌ വഹിക്കാൻ‌ ഉപയോഗിച്ചാലോ? ഏകദേശം 100 ടണ്ണിൽ (1 ലക്ഷം കിലോ) അധികം ഭാരം വരുന്ന ബോഗി വലിക്കാനാണ് ലാൻഡ് റോവറിന്റെ ഡിസ്കവറി സ്പോർട്സ് എന്ന എസ് യു വി ഉപയോഗിച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡിലാണ് 100 ടൺ ഭാരമുള്ള മൂന്ന് ട്രെയിൻ കോച്ചുകളെ ഡിസ്കവറി സ്പോർട്സ് വലിച്ചത്. ട്രെയിനുകളെ വലിച്ചുകൊണ്ട് ഏകദേശം 10 കിലോമീറ്റർ ഓടുകയും ചെയ്തു ഈ കരുത്തൻ ഡിസ്കവറി.

land-rover-discovery-sport Photo Courtesy: YouTube

ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സിൽ 2.0 ലിറ്റർ ഇഗ്നേനിയം ബോഗ് സ്റ്റോക്ക് ഡീസൽ എൻജിനാണുള്ളത്. 180 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. കമ്പനി നൽകുന്ന കണക്കുകൾ പ്രകാരം പരമാവധി 2.5 ടൺ ഭാരം വരെ വാഹനത്തിനു വഹിക്കാനാകും. ലോ-സ്പീഡ് ക്രൂസ് കൺട്രോൾ ഉപയോഗിച്ചാണ് ലാന്‍ഡ് റോവർ ഈ കൃത്യം നിർ‌വഹിച്ചത്. പാളത്തിലൂടെ കൃത്യമായി ഓടുവാൻ അക്വാറിസ് റെയിൽറോഡ് ടെക്നോളജീസിന്റെ ചെറിയ സ്റ്റബിലൈസർ വീലുകൾ ഘടിപ്പിച്ചുവെന്നതു മാത്രമാണ് എസ് യു വിയിൽ വരുത്തിയ മോഡിഫിക്കേഷൻ. മുമ്പ് 1989 ആദ്യ തലമുറ ഡിസ്കവറി ട്രെയിനിനെ വലിച്ച് റെക്കോർഡിട്ടിരുന്നു അതിന്റെ തുടർച്ചയായാണ്

Your Rating: